Archives / October 2020

    ഉണ്ണി വാരിയത്ത്
 മായാജാലവിദ്യ

കൊടും വെയിലല പൂനിലാവായ് തോന്നും

ചുടുകാറ്റ് കോടമഞ്ഞിൻ കുളിരായും

കമാനങ്ങളെല്ലാം മഴവില്ലായ് തോന്നും

കാക്കത്തൂവലുകൾ മയിൽപ്പീലിയായും

നീലമേഘമാല മോഹങ്ങളായ് തോന്നും

നക്ഷത്രങ്ങൾ സ്വപ്നച്ചങ്ങലകളായും

വെറുമൊരു വര ചിത്രം പോലെ തോന്നും

വെറുമൊരു വരി മായാമന്ത്രമായും

ലഹരിപോലേറെ കവിതകൾ പൂക്കും

ലവണവും നുണയുമ്പോൾ മധുരിക്കും

അനുരാഗത്തിന്റെ മായാജാലവിദ്യ

അറിയാത്തോരനുഭവിച്ചറിയുവിൻ

                                  

Share :