Archives / October 2020

ശുഭ പട്ടേരിൽ
വിരഹം

ഇല പൊഴിഞ്ഞ ചില്ലകളിൽ

വസന്തത്തെ വരവേൽക്കാൻ 

കാത്തുനിന്ന കിളിയും...

ദൂരെയെങ്ങോ പോയ്‌മറഞ്ഞു.

 

ഋതുഭേദങ്ങൾ തേടിയലഞ്ഞ 

ഏതോ വിഷാദമാം സന്ധ്യയിൽ

വീണലിഞ്ഞുപോയ്‌

മനതാരിലെ മോഹങ്ങളും

 

നീ മീട്ടിയ രാഗങ്ങളെന്നിൽ മഴയായ്

പെയ്തുതോർന്ന നേരം...

 

നീർപോളകളാൽ കുതിർന്ന

ഈ രാവും അലിഞ്ഞു

ഹിമകണമായ്...

 

നിലാവിലേതോ രോദനമായ്

നിൻ കഥകൾ ചൊല്ലിയ

രാപക്ഷിയും...

എങ്ങോ പോയ്‌മറഞ്ഞു.

      

Share :