Archives / October 2020

ചെറുതാഴം കൃഷ്ണൻ നമ്പൂതിരി.
ആത്മഗുരു.

സമഭാവനയോതിയുണർത്തും,
ഗുരുവായ് സാന്ദീപനി മാരില്ലാ .
സമരാവേശമതേറ്റും , പക്ഷം പിടിക്കും
ദ്രോഹമായ് ദ്രോണാചാര്യന്മാരെങ്ങും
ദാഹങ്കെടുത്തും ധീരതയേകു
മാത്മ ഗുരുവേ ശരണം നിത്യം !
ദാരിദ്യമേറീ, യാത്മീയ സാന്നിദ്ധ്യ
മറിയാത്ത മുഢതയേറി.
അധികാരക്കൊതി മൂത്തന്ധത
പകരും, പൗരത്വമതേകും.
അതിമോഹമതേറുമവനവനെ
യറിയാത്തങ്കക്കലിയേറും.
കളിചിരിയായ്പ്പഠനം പാല്പായസ
മെന്നോതിയിരുളിലൊതുക്കും.
കളയേറിക്കളവേറിപ്പകയേറി
പ്പരപീഡനമേറും നരകത്തിലാഴ്ത്തും.

 

Share :