എഡിറ്റോറിയൽ  / 

മുല്ലശ്ശേരി
കണ്ണാടി മാഗസിൻ നാലാം വയസ്സിലേക്ക്

    ഇന്ന് (12-10 -2020) കണ്ണാടി മാഗസിൻ (ഓൺലൈൻ )മൂന്നാം വർഷം പിന്നിട്ട് നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
         പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നെങ്കിലും ഒരു മുടക്കവും കൂടാതെ കൃത്യദിവസങ്ങളിൽ തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.
       ഓൺലൈനിൻ്റെ പ്രസക്തി നാൾക്കുനാൾ അനിവാര്യമായിത്തീരുകയാണ്.
      കല്ലിൽ എഴുതി കൊണ്ടിരുന്നതിൽ നിന്ന് താളിയോലയിലേക്കും  കടലാസിൽ നിന്നും കമ്പ്യൂട്ടർ സ്ക്രീനിലേക്കും മൊബെൽ സ്ക്രീനിലേക്കും നാം എത്തി നിൽക്കുകയാണ്‌. ഇപ്പോഴത് വിദ്യാഭ്യാസ മേഖലയാകെ വൻ മാറ്റമുണ്ടാക്കുന്ന രീതിയിൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ -- ഈ കോവിഡ് - 19 കാലത്ത് നാം എത്തിപ്പെട്ടിരിക്കുകയാണ്.
          മാധ്യമ രംഗത്ത് ഒൺ ലൈൻ കടന്ന് വന്നശേഷം --- ഒരു വർത്ത വൈറലായി എന്ന് പറയുമ്പോൾ നാം മനസ്സിലാക്കുന്നത് അതാണ് __ ആ വാർത്ത  ജനശ്രദ്ധ ആകർഷിച്ചുവെന്ന തിരിച്ചറിവാണ്.  ആ തിരിച്ചറിവോടെ അത് വായിക്കുമ്പോൾ വളരെ വ്യത്യസ്തമായിട്ടാണ് ആ വാർത്തയെ കാണുന്നത് തന്നെ. അപ്പോഴതിന് കൂടുതൽ സ്വീകാര്യത കിട്ടും .
        അത് പോലെ തന്നെയാണ് ഓൺലൈൻ ക്ലാസുകൾ കാണുമ്പോൾ ഏതെങ്കിലും ഒരു അധ്യാപകൻ്റെയോ / അദ്ധ്യാപികയുടെയോ ക്ലാസുകൾ കൂടുതൽ ജനശ്രദ്ധ ആകർഷിച്ചാൽ  അത് സ്വാഭാവികമായി വൈറൽ ആകും. ക്ലാസ് മുറിയിലെ ഭിത്തിക്കുള്ളിൽ നിന്നും മതിലുകളില്ലാത്ത ലോകത്തേക്ക് കടന്ന് വരികയാണ് ,നമ്മുടെ പാഠ്യപദ്ധതിയും . അതിനിപ്പോൾ ഇടയാക്കിയത് കോവിഡ് - 19 ആണെങ്കിലും അതിന് സ്വീകാര്യത കൂടുമെന്നതിന് ഒരു സംശയവും വേണ്ട. കാരണം പുതിയൊരു യുഗത്തിൻ്റെ നാന്ദി കുറിയ്ക്കലാണ്  ഈ ഓൺലൈൻ . 
       
        കണ്ണാടി മാഗസിനിലേക്ക് രചനകൾ നൽകി മാഗസിൻ്റെ ഭാഗമായ എല്ലാ രചയിതാക്കളോടും പ്രത്യേക നന്ദിയും കടപ്പാടുമുണ്ട്‌ . തുടർന്നും എല്ലാപേരുടെയും കൂട്ടായ്മയോടെ നമുക്ക് മുന്നേറാം ...

മുല്ലശ്ശേരി
എഡിറ്റർ

Share :