Archives / september 2020

ശുഭശ്രീ പ്രശാന്ത്
കീറ്റോ ഡയറ്റ് വില്ലനാകുമോ ?


ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുകയാണ് കീറ്റോ ഡയറ്റ് . അതുകൊണ്ടു തന്നെ ഇന്ന് ഇതിനെ കുറുച്ചുള്ള
ചർചകൾ ധാരാളം . കീറ്റോ ഡയറ്റ് ഒരു വിശകലനത്തിന്‍റെ അനിവാര്യതയിലേക്കു പോകുമ്പോൾ നമുക്ക് നോക്കാം എന്താണ്
കീറ്റോ ഡയറ്റ്, എന്തൊക്കെയാണ് പാർശ്വഫലങ്ങൾആർക്കൊക്കെയാണ് ഇവ വില്ലനാകുന്നതു .

എന്താണ് കീറ്റോ ഡയറ്റ്
70-80% വരെ കൊഴുപ്പ്, 10-20% വരെ പ്രോട്ടീന്‍, 5-10% വരെ കാര്‍ബോഹൈഡ്രേറ്റ് എന്ന അനുപാതത്തിൽ നൽകുന്ന ആഹാര
ക്രമീകരണ രീതി.

എന്താണ് കീറ്റോസിസ്
കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് നന്നായി കുറച്ച് കൊഴുപ്പിന്‍റെ അളവ് കൂട്ടി പ്രോട്ടീനും മിതമായ അളവില്‍ നൽകുപോൾ
ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാന്‍ നിര്‍ബന്ധിതമാകുന്നു. ആദ്യം കൊഴുപ്പിനെ അംമ്ലങ്ങളാക്കും തുടര്‍ന്ന് ഇവയെ
കീറ്റോണുകളാക്കും (Ketones). ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് മാറും. ഈ കീറ്റോണുകളെയാണ് ശരീരം
ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നത്. അങ്ങനെ ശരീര ഭാരം കുറയുന്നു.

കീറ്റോ ഡയറ്റിൽ ഒഴിവാക്കേണ്ടത്

 അരി , ഗോതമ്പ്, ചോളം, റാഗി, ബാർലി, ഓട്സ്
തുടങ്ങിയവയും അവ ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ
ഭക്ഷണങ്ങളും.
 ചോറ്, ചപ്പാത്തി, ബ്രഡ് , പത്തിരി, പുട്ട് , അപ്പം, ദോശ,
ഇഡ്ഡലി, ബേക്കറി, പുഡ്ഡിംഗ്, പായസം തുടങ്ങിയവ.
 കപ്പ, മധുരക്കിഴങ്ങ്, ഉരുളകിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയവ.

 മധുരമുള്ളതും പഴുത്തതും പഴുക്കാത്തതുംമായ എല്ലാ
പഴങ്ങളും
 വെളിച്ചെണ്ണ, ഒലിവു ഓയിൽ എന്നിവയല്ലാത്ത എല്ലാ
സസ്യ എണ്ണകളും ഒഴിവാക്കണം.
 ജ്യൂസുകൾ
 കിഴങ്ങു വർഗ്ഗങ്ങൾ

കീറ്റോ ഡയറ്റിൽ ഉൾപെടുത്തേണ്ടവ

 കൊഴുപ്പുകളും എണ്ണയും: പ്രകൃതിദത്തമായ കൊഴുപ്പുകൾ,
പൂരിത/അപൂരിത കൊഴുപ്പുകൾ. ബട്ടർ, വെളിച്ചെണ്ണ, മുട്ടയുടെ
മഞ്ഞ.
 പ്രോട്ടീൻ കൂടുതലായ മൽസ്യം
 ബീഫ്, മട്ടണ്‍, മീന്‍, മുട്ട, നാടന്‍ കോഴി
 കൊഴുപ്പു കൂടിയ മീനുകൾ.
 ഇലവർഗ്ഗങ്ങൾ
 മയോനൈസ്, ചീസുകൾ, ലോ കാർബ്‌ മിൽക്ക്
 വെള്ളം, ചായ, കാപ്പി
കീറ്റോഡയറ്റിന്‍റെ ഗുണങ്ങളായി പറയപ്പെടുന്നത്
 ശരീര ഭാരം അതിവേഗം കുറയ്ക്കാന്‍ സഹായിക്കുന്നു .
 കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു 
 കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ നിയന്ദ്രിക്കുന്നതു വഴി
പ്രേമേഹം നിയന്ത്രിക്കാൻ കാരണമാക്കുന്നു.

 കീറ്റോ ഡയറ്റ് ജങ്ക് ഫുഡിനെ നിയന്ത്രിക്കാന്‍ സഹായിക്കുകന്നതായി പറയപ്പെടുന്നു .

ഏവരേയും ആകര്‍ഷിക്കുന്നത് ലോകാര്‍ബ് എന്ന കണ്‍സപ്റ്റാണ് ഇതിൽ അനുവർത്തിക്കുന്നത്  . പ്രമേഹം , പൊണ്ണത്തടി തുടങ്ങി പലതിനും ലോകാര്‍ബ് നല്ലതാണ് എന്നാൽ ഈ ഡയറ്റിലെഅധികമായാ കൊഴുപ്പാണ് വില്ലൻ . കൂടാതെ മാംസാഹാരങ്ങളുടെ അധികാത്ത മാംസ്യത്തിന്റെ അളവ് വർധിപ്പിക്കുന്നു.

കീറ്റോ ഡയറ്റ്പാർശ്വഫലങ്ങൾ

 കിഡ്ണിയുടെ പ്രശ്‌നം ബോര്‍ഡറില്‍ നില്‍ക്കുന്ന രോഗികളുടെ ശരീരത്തിന്‍ ക്രിയാറ്റിന്‍റെ അളവ് കൂടാനും അത് കിഡ്ണി
തകരാറിലാക്കാനും സാധ്യതയുണ്ട്.
 കൊളസ്ട്രോൾ അമിതമാകുന്നതു കൊണ്ട് കീറ്റോഡയറ്റ് എടുക്കുന്നവരില്‍ ഹൃദ്രോഹത്തിൻറെയും നിരക്ക് വളരെ
കൂടുതലാണ് കീറ്റോ ഡയറ്റ് എടുക്കുന്നവരില്‍
 അനിമല്‍ പ്രോട്ടീനില്‍ ഇരുമ്പ് സത്ത് വളരെ കൂടുതലാണ്. ശരീരത്തില്‍ ഇരുമ്പ് സത്ത് കൂടുന്നത് കോശങ്ങള്‍ക്ക് മുറിവ്
ഉണ്ടാകുന്നു (Oxidative Stress). ഇങ്ങനെ കോശങ്ങള്‍ക്ക് മുറിവു സംഭവിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്കിനും ക്യാന്‍സറിനും
കാരണമാകുന്നു.
 സിറട്ടോണിന്‍ എന്ന ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെ മാനസിക പിരിമുറുക്കവും സംഭവിക്കുന്നതായി കാണുന്നു.
 കരളിൽകൊഴുപ്പടിഞ്ഞ് കരൾ രോഗ സാധ്യത വർധിപ്പിക്കുന്നതായും ചിലപഠനങ്ങൾ പറയുന്നു
 ആന്റിഓക്‌സിഡന്‍റെകള്‍ അടങ്ങിയ ഭക്ഷണം ഒന്നും തന്നെ കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ചര്‍മ്മത്തില്‍
ചുളിവുകള്‍ കാണപ്പെടുന്നു.

കീറ്റോ ഡയറ്റ് ചെയ്യേണ്ടത് ആരെല്ലാം ?

ഇത് സാധാരണ ഡയറ്റിങ് ശീലങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒന്നല്ല. ആരോഗ്യ മേഖലയിൽ ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചു വന്നിരുന്ന ഡയറ്റാണ് ഇത് . അപസ്മാരം, ഫിറ്റ്സ് പോലുള്ള രോഗങ്ങളുള്ളവരിൽ പ്രത്യേകിച്ചും കുട്ടികളിലാണ് ഈ ഡയറ്റ് ചെയ്യാൻ ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്.

ഈ ഡയറ്റിന് ഒരുപാട് പാർശ്വഫലങ്ങളുണ്ട്. അതുകൊണ്ട് തന്നെ രോഗികളോട് ആദ്യം തന്നെ ഡയറ്റ് ചെയ്ത് തുടങ്ങാൻ ഡോക്ടർമാർ നിർദേശിക്കാറില്ല. മരുന്നുകൾകൊണ്ട് രോഗം നിയന്ത്രണവിധേയമായ ശേഷം മാത്രമാണ് കീറ്റോ ഡയറ്റ് ചെയ്യാൻ അനുവദിക്കുന്നത്.

ശ്രദ്ധിക്കുക

 ഏത് തരം ഡയറ്റ് സ്വീകരിക്കുന്നതിന് മുമ്പും ഒരു ഡയറ്റീഷന്‍റെ നിർദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്.
 നമ്മുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചുള്ള ഡയറ്റ് പിന്തുടരാൻ ഇത് സഹായിക്കും.
 ആരോഗ്യകരമായതും ചിട്ടയായതുമായ ജീവിതരീതി സ്വീകരിച്ചാൽ ആരോഗ്യകരമായ ജീവിതം സ്വന്തം
 നമ്മുടെ ജീവിതം അത് നമ്മുടെ കൈയിലെ കളിപ്പാട്ടമല്ല മറിച്ച ഒരുപാടു പേരുടെ പ്രതീ ക്ഷയുടെയും
പ്രാർത്ഥനയുടെയും റിസൾട്ട് ആണ് .
 ജീവിതം ഒന്നേ ഉള്ളൂ അത് ആരോഗ്യകരമായിരിക്കട്ടെ .

ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കൽ നുട്രീഷനിസ്റ് ആറ്റുകാൽ ദേവി ഹോസ്പിറ്റൽ
ഡയറക്ടർ & ഡൈറ്റീഷ്യൻ ന്യൂട്രി യോ പ്ലസ്
നുട്രീഷനിസ്റ് ഹൃദ്യാലയ ഹാർട്ട് ഫൌണ്ടേഷൻ

Share :