Archives / October 2020

സി.ഷാജീവ്
ഉണർവ്

ഓരോരോ കാഴ്ചകൾ
മാറിമറിയുന്നു.
കൊഴിയുന്നിലകൾ,
ഒടിയുന്ന ശിഖരങ്ങൾ...
വന്നുപോകുന്നുണ്ട്,
നിലാവും പൂക്കളും.
എല്ലാം കടന്നുപോകവേ
കാഴ്ചകളൊടുങ്ങുന്ന
പകരക്കാരനില്ലാത്ത
ശൂന്യതയിലെന്റെ
വള്ളമടുക്കുന്നു.

ഇതാ,
നിശ്ചലതയൊരു
സുന്ദരപൊയ്ക!

ചുറ്റിനുമുദിക്കുന്നു,
അസ്തമിക്കാത്ത
എണ്ണമറ്റ പുലരികൾ.

Share :