Archives / October 2020

ബിനു. ആർ.
 ഓർമപ്പൂക്കൾ 

രാവേറെയായ് നിനച്ചിരിപ്പതെല്ലാം 

വെൺകൊറ്റപൂംകുലപോൽ 

 

വിടർന്നു നിൽപ്പുണ്ടോരോ 

കനവുകളിൽ ചിരി മറയാ 

കാലങ്ങളിൽ ഇരുവണ്ടിണകളുടെ 

ശീൽക്കാര ശബ്ദങ്ങളിൽ..... !

 

മണ്ണിനടിയിൽ നിന്നും ഉയർന്നു

വരും ഈയലുകളുടെ ഈശലുകൾ -

ക്കിടയിൽ തെളിഞ്ഞുവരുന്നുണ്ടൊ -

രോർമ എൻ കണ്ണിനാനന്ദമാം 

ഒരു നിറചിരി എൻ ജീവിതാനന്ദ -

രേണുക്കളായ് വന്നു കേളികൊട്ടുമെന്നു നിനച്ചുപോയ്......! 

 

കാലം എറീടും ഒരുച്ചയിൽ 

കാലം മാറിത്തീർന്നുപോയൊരു 

സായംസന്ധ്യയിൽ കണ്ടുഞാൻ ആ 

നറും പാല്പുഞ്ചിരി ഒരുകോണിലൂടെ 

വന്നെൻ അകതാരിൽ 

ഒരുചെറു നോവായി വന്നു 

കോരിയിട്ടു കടന്നുപോയി..!

 

ചിരിക്കാനാവാതെ നിന്നു 

ഞാൻ ആ പഴയൊരോർമ 

എൻ ഹൃദയ മഞ്ചത്തിൽ നിറഞ്ഞുനിന്നരാത്രി...... !

 

പലപ്പോഴായി എത്തിനോക്കിയ കിളികുലത്തെ കണ്ടിട്ടും 

കാണാതെ നിനച്ചെങ്കിലും 

അരികത്തുവന്നു മൊഴിഞ്ഞൂ, മറക്കില്ലൊരിക്കലും, എന്നു പറഞ്ഞകലേക്കെങ്ങോ 

പാഞ്ഞുപോയി.....!

                  

                 

Share :