Archives / 

പോതുപാറ മധുസൂദനൻ
നരസിംഹം

തെറ്റാടി തെറ്റിപ്പിരിഞ്ഞരങ്ങാടി

തെറ്റായ തെറ്റുയെറിഞ്ഞുടച്ചാടി

കാലത്തിൻ കണ്ണിലൊരേറൊന്നു   

                             കൊണ്ടേ

കാലം കരിനിഴൽ തുണ്ടിൽ മറഞ്ഞേ

നേരും നെറിയും നെരിപ്പോട്ടിലിട്ടേ

ചുടും പുകയും ചുടലയ്ക്ക് വിട്ടേ

നാവും നഖവുമഴുക്കാൽ നിറഞ്ഞേ

പാതാള ചിന്ത പതപ്പിൽ മറച്ചേ 

വേതാളരാഗം വിയർപ്പിൽ നനച്ചേ

നരസിംഹഭാവം മഖത്തിൽ തെളിച്ചേ

തുണൂ പിളന്ന് പുറത്തേയ്ക്ക് വന്നേ

ചൂണ്ടുവിരൾ കൊണ്ട് ചുറ്റും വളഞ്ഞ്

ചൂണ്ടി നിൽക്കുന്നു ഹിരണ്യാക്ഷലോകം

പ്രഹ്ളാതരക്ഷയ്ക്ക് ഉണരാൻ നിനക്ക്

നിറവായതൊക്കെ പുതുതായ് 

                          വേണം

നീ നിൻ്റെ കണ്ണിലൊരേറു കൊള്ളാതെ

നീ നിൻ്റെ കൈയ്യിൽ കറ പുരളാതെ

നീ നിൻ്റെ നാവിലഴുക്കടിയാതെ

തൂണുപിളർന്ന് വരിക നീ കാലം

ഹിരണ്യക്ഷ ലോകത്തു നീതി നിറയാൻ

നീ നിൻ കരത്തിനു നീതിത്തിളക്കം

നീ നിൻ്റെ പല്ലിനു നേരിൻ്റ മൂർച്ച

നീ നിൻ മനസ്സിന് സ്നേഹപ്രകാശം

കർമ്മത്തിനാധാരം ധർമ്മമെന്നായി

തൂണുപിളർന്ന് വരിക നീ കാലം

Share :