Archives / september 2020

   ഡോ.നീസാ, കരിക്കോട്
നിയോഗം     

    ഇതാരും പറയാത്തൊരു കഥയല്ല;                                                                                                                                                                 ;

 ഈ നാട്ടിലിത് അസാധാരണമല്ല;

പല രൂപത്തിൽ അരങ്ങേറുന്നു;

പല ഭാവത്തിൽ മുന്നേറുന്നു.

 

അരുമയായ് ഓമനയായ്  വളർത്തി

തന്നോളം ആയെന്ന് അച്ഛൻ ഓതി;

കൂട്ടുകാരുമായി കൂട്ടമായി നിരയിൽ നിന്ന്;

കുപ്പികൾക്കായി അന്യോന്യം അടിപിടിയായി.

 

വെള്ളവും ഭക്ഷണവും വേണ്ടേ വേണ്ട;

വേണ്ടത് കുപ്പിക്കുള്ളിലുള്ളത് മാത്രം,

മദ്യമായ്, കഞ്ചാവായ്,പുകയായ്

ദിനങ്ങൾ പലതും കൊഴിഞ്ഞു പോയ്‌.

 

രോഗങ്ങൾ പലവിധം കൂട്ടുകൂടി;

എല്ലും  കോലമായ് അവൻ  മാറി;

പിച്ചും പേയും അവൻ പുലമ്പി

സ്ഥലകാല ബോധം ഇല്ലാതായ്‌;

.

ഇവനൊരു നൊമ്പരമായ് വളർന്നൂ;

കണ്ണീർ വാർത്തു മാതാപിതാക്കൾ;

മാർഗങ്ങൾ പലതും അവർ തേടി ;

ചികിത്സകൾ ഏറെ നടപ്പിലാക്കി.

 

പ്രാർത്ഥനക്കു  പ്രതിഫലമെന്ന പോൽ

കിട്ടി അവനൊരു പുനർജ്ജന്മം.

ഭാവി ജീവിത പന്ഥാവിൽ

സന്മാർഗം പിന്തുടരുമെന്നാശിക്കാം.

Share :