Archives / september 2020

    ഡോ. നീസാ . കൊല്ലം
മനസ്താപം

ഘടികാരത്തിൻ സൂചി കറങ്ങുന്നു
കർമ്മങ്ങളിനിയുമേറെ ബാക്കി;
ലക്ഷ്യത്തിലെത്താനേറെ ദൂരം
കൈവരിക്കുക എന്നതസാദ്ധ്യം.

പറയാനേറെയുണ്ടിനിയും
അറിയാനുമേറെയുണ്ടിനിയും
ശ്വാസത്തിൻ ഗതി കുറയുന്നു
ഹൃദയത്തിൻ താളമിടറുന്നു.

മനമാകെ കലങ്ങി മറിയുന്നു
വൈകിയ വേളയിലിനി വയ്യ
നന്നായൊന്നു മയങ്ങീടണം
നന്ദി ചൊല്ലുവാൻ വാക്കുകളില്ല.

ആഞ്ഞു വീശുന്ന കൊടുങ്കാറ്റും
കോരിച്ചൊരിയുന്ന മഴയും
അലറിപ്പായുന്ന തിരകളും
സംഘർഷത്തിൻ മൂർച്ചയേറ്റി.

അറിയാതെ ചൊല്ലിയ വചനങ്ങൾ
ഇല്ലായ്മ ചെയ്ക നിങ്ങളേവരും;
കരയിൽ വരഞ്ഞ ചിത്രങ്ങൾ പോൽ
കാലം മായ്ക്കും കഥകളെല്ലാം.

Share :