Archives / september 2020

ദിവ്യ കൃഷ്ണൻ
എന്റെ വീണപൂവ്

കാറ്റേറ്റു വീണൊരു പൂവിനെ കണ്ടു ഞാൻ ആത്മഗതം തൂകി

 ഇന്നലെനീയൊരു സുന്ദരിയായെന്റെ  കൊച്ചു മലർവാടി മോഹിതയാക്കിയില്ലേ. ആരാമത്തിൻ അഴകായി വിലസിയ അരുമയാം പുഷ്പമല്ലായിരുന്നോ? നീയൊരു അരുമയാം..... 

 

          ഓടിയണച്ചു  വന്നു നിന്നെ തട്ടിയെറിഞ്ഞാ

 മാരുതനോട് തെല്ലെങ്കിലും പരിഭവം നിനക്കുണ്ടോ?

ആയുസ്സും മൊത്തം തീരും മുൻപേ

 മോഹങ്ങൾ ഒക്കെ കൊഴിയും മുമ്പേ

നിൻ ഭംഗി എല്ലാരും നുകരും മുൻപേ 

മണ്ണിലണയാൻ

 വിധിക്കപ്പെട്ട നിൻ ദുർവിധി എന്നെ തളർത്തിടുന്നു.. മോഹിച്ചിടുന്നു ഇനിയും

 നിൻ മറ്റൊരു ജന്മമെൻ ആരാമത്തിൽ .... കൈ വിട്ട നാളുകൾ തിരികെ പിടിച്ചിടാൻ........

Share :