Archives / september 2020

അനിത. എസ്
ലക്ഷ്യം 

ഒരു ജീവൻ തുടിക്കുകിൽ,
ഒരായിരം ജീനുകളെ നീന്തിക്കയറണം;
ഒറ്റ ലക്ഷ്യമാണതിനു മുഖ്യം,
ഒരുമ്മയ്ക്കായുള്ള മത്സര ഭൂമിയിൽ
ഓരോരുന്നിന്റെയും അതിജീവനം !

ഓർമ്മ വച്ച നാൾ മുതൽ കേട്ടുവല്ലോ,
ഒത്തൊരുമയോടെ അതിജീവിച്ചതും
ഒറ്റുകാരിൽ നിന്നു രക്ഷപ്പെട്ടതും
ഒന്നകലം പാലിക്കാതുള്ള പിഴവിൽ,
ഒന്നൊന്നായി പൊഴിഞ്ഞു വീണതും !

ഓജസുനിലനിർത്തി മുന്നേറാൻ ,
ഒച്ചിൻ വേഗതയിലല്ലാ ഗ്രഹിക്കേണ്ടത്:
ഓന്തിനെപ്പോലെ നിറം മാറാതെ
ഓവുചാലിലെയഴുക്കിൽപ്പെടാതെ
ഒരുമയോടെ കൊവിഡിനെ അതിജീവിച്ചാലും.

              

Share :