Archives / september 2020

സുഗുണാ രാജൻ പയ്യന്നൂർ
മരണം വന്നു തൊട്ടു വിളിക്കുമ്പോൾ....

മരണം വന്നു തൊട്ടു  വിളിക്കുമ്പോൾ എന്റെ മിഴികൾ നന്നായി തിരുമ്മിയടക്കണം
നിനക്ക് വേണ്ടി കാത്തു വെച്ച കനവുകളും കാഴ്ചകളുമുണ്ടതിൽ.....

ചുണ്ടു വിടർന്ന വായ താടിയോട് ചേർത്തു കെട്ടിവെയ്ക്കണം...
നിന്നെ വാഴ്ത്തിപ്പാടാൻ സമയവും കാലവും നോക്കാറില്ലാത്തതിനാൽ....

നാസാദ്വാരത്തിലൊരു ചെറുനുള്ളു പഞ്ഞി തിരുകണം...
നീ പകർന്ന  ശ്വാസനിശ്വാസങ്ങളും ജീവതാളഗന്ധങ്ങളും തിരികെ ഒഴുകാതിരിക്കാൻ.....

കാലിന്റെ പെരുവിരലുകൾ ചേർത്തു ബന്ധിച്ചു വെയ്ക്കണം...
ദൂരമറിയാതെ നിന്നിലേക്കെത്രയോ  അടിവെച്ചതാണവ....

കൈകൾ നെഞ്ചോട് ചേർത്ത് വെയ്ക്കണം...
പ്രാണൻ പറന്നു പോയാലും മിടിക്കുന്ന നീലിച്ച ഹൃദയം ചൂടാറാതെ നിന്നെ കാത്തിരിക്കുന്നുണ്ടാവും....

 

Share :