Archives / August 2020

     ദീപ സന്തോഷ്
നിയോഗം

തീണ്ടാരിപ്പുരകൾക്കുള്ളിൽ

ഒഴുകിനടക്കുന്ന

ശാപവിത്തെന്നവാക്കുകൾ..

എരടിമുട്ടിയ

'തള്ള'വിരലിൻവേദനകൾ

ആത്മാവിലേക്കാവാഹിക്കാൻ പഠിപ്പിച്ച

നീണ്ട യാഥാർത്ഥ്യങ്ങൾ..

സംഭവ്യമാം സ്വപ്നങ്ങൾക്കു മുന്നിലേക്കെടുത്തു ചാടുന്ന

ശകുനം മുടക്കിയാം

കരിമ്പൂച്ചകൾ..

കറുത്ത ജീവിതങ്ങൾക്കുമേൽ

പതിപ്പിച്ച

അധമമാം ചാട്ടവാറുകൾ..

വീതുളി മൂർച്ച കൂട്ടി

തിളക്കത്തോടെ

ഉന്നം നോക്കി നിൽക്കുന്ന

അസ്ഥിരമായ ഋതുഭേതങ്ങൾ..

കത്തിയടർന്ന ചാരത്തിനുള്ളിൽ

നിന്നുയർന്നു പറക്കാനായുന്ന

മാറാലമൂടിയ ചിന്തകൾ..

ആണ്ടുകൾക്കപ്പുറം ആവർത്തിക്കുന്ന ഇവയെല്ലാം

ഓരോ നിയോഗങ്ങൾ..

യോഗങ്ങളിലേക്കുള്ള നിയോഗങ്ങൾ...

 

     

Share :