Archives / september 2020

ആഷ അഭിലാഷ് മാത്ര
വൈകൃതങ്ങൾ


ചാപല്യ ശ്രേണീ ദൈർഘ്യത്തിൽ പതറിയുഴലുന്നു
ഓരോ ദിനവും...

പൊള്ളിയടർത്തിയ
ആത്മാക്കൾ പിടയുന്ന
കാഴ്ചകൾ അപരിചിതം...

ഹൃദയം പിളർന്നത്
ഇരുട്ടിനെ ഭേദിച്ച്
മറയാക്കി  പ്രകൃതിയെ
പ്രതിക്കൂട്ടിലാക്കി...

കുരുക്ഷേത്ര ഭൂമിതൻ
നിഴൽ മാത്രം ഇവയെല്ലാം
അനുകരിച്ചാൽ
ചരിത്രം പരിഹസിക്കും..

പകരുന്ന വ്യാധിയിൽ
കാമത്തിൻ ലഹരികൾ
കാണുവാൻ തോന്നിച്ച
ഭാവങ്ങൾ അപൂർവ്വം..

അറിയുവാനാകാത്ത
കപടരസങ്ങളാൽ
താണ്ഡവം തുടരുന്നു
അനുദിനവും...

നിണമൊഴുകിച്ചിത്റങ്ങൾ
മായാതെ പടർത്തുന്നു
അണപൊട്ടിയൊഴുകിയ
ധരണീദു:ഖം..

 

Share :