Archives / August 2020

നീസാ.
വിഷാദരേണുക്കൾ

വേദനകൾ നെയ്തെടുത്ത
വിരക്തിയും;
വിധി തൻ ക്രൂരതയും
നിസ്സഹായത കൂട്ടിൽ
തളച്ചിടുന്നേരം;
ഭൂമിയും വാനവും
അതിരുകളായി.

കൊടും വേനലിൽ
ഉരുകിയെരിഞ്ഞും;
മഞ്ഞിൻ തണുപ്പിൽ
വെറുങ്ങലിച്ചും;
മിഴിനീരിൽ മുങ്ങി
നീന്തിയും;
വിഷാദത്തിൻ
ചവിട്ടു പടിയിൽ
തുലാസു പോൽ
നിലതെറ്റിയാടി.
 
ഏവരെയും പോൽ
ഒഴുകും വഞ്ചിയിൽ
തുഴയെറിയുന്നൂ
നാളെയെന്തെന്നറിയാതെ ****വിഷാദരേണുക്കൾ****

വേദനകൾ നെയ്തെടുത്ത
വിരക്തിയും;
വിധി തൻ ക്രൂരതയും
നിസ്സഹായത കൂട്ടിൽ
തളച്ചിടുന്നേരം;
ഭൂമിയും വാനവും
അതിരുകളായി.

കൊടും വേനലിൽ
ഉരുകിയെരിഞ്ഞും;
മഞ്ഞിൻ തണുപ്പിൽ
വെറുങ്ങലിച്ചും;
മിഴിനീരിൽ മുങ്ങി
നീന്തിയും;
വിഷാദത്തിൻ
ചവിട്ടു പടിയിൽ
തുലാസു പോൽ
നിലതെറ്റിയാടി.
 
ഏവരെയും പോൽ
ഒഴുകും വഞ്ചിയിൽ
തുഴയെറിയുന്നൂ
നാളെയെന്തെന്നറിയാതെ
ഇന്നിനെ പഴിചാരുമീ
പാഴ്ജന്മം..


 

Share :