Archives / August 2020

സജിത്ത് അരിപ്പാറ
കറുത്ത കാലം

 വിത്തെറിയാതെ, 
തടമിടാതെ,  
തിടുക്കം കാട്ടി  
ചേറിൽ പൊക്കിയ                      
കോൺക്രീറ്റ് കട്ടകൾ. 
കാലത്തിനപ്പുറം കൊയ്തെടുത്ത, 
നൂറുമേനി കാൻസറുകൾ.
തടിയനങ്ങാ മൂരികൾക്ക്             
മരുന്ന് വിളമ്പി ഒരു പറ്റം കമ്പനികൾ.
മൊബൈൽ നിയന്ത്രണ-          
ദാതാവിൽ ദാഹം വറ്റി,                
ചുരുണ്ടു കൂടി                        
മണ്ണറിയാതെ മണ്ണടിയുന്നവർ.     
മാപ്പില്ല കാലം
കറുത്ത കാലം.

           

Share :