Archives / August 2020

സലിം ബഷീർ, കരിക്കോട്
ചിറകറ്റ ബലിയാടുകൾ

ചിരിച്ച് മുഖവുമായി കടൽ കടന്നവർ ഇന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായി വിമാനം കയറുന്നു

തനിച്ചിരുന്നു ശ്രദ്ധിച്ചുനോക്കൂ മരണ മാലാഖയാണ് ചുറ്റും

ഭീതിയാണ് മുന്നിൽ തനിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കണം

പലതും തിരിച്ചറിയാൻ ജനിച്ച നാട്ടിൽ നിന്നും പറഞ്ഞയച്ച അവർ

തിരിഞ്ഞുനോക്കാതെ തനിച്ചാക്കി കടന്നു കളയുന്ന കാലമാണിത്

ഇത് വിധി ആയിരിക്കും കൊതിച്ചതല്ല പലർക്കും പല വിധി

ചിലർ പുതിയമേച്ചിൽപുറങ്ങൾ തേടിയും പോകുന്നു

ചിലർ ഇത്തിരി പ്രാണവായുവിനെയും തേടി പോകുന്നു

നീ കേൾക്കുന്നില്ലയോ പ്രാണവായുവിനെആയി കേഴുന്ന വരുടെ നിലവിളി

ചിലർഒന്നും അറിഞ്ഞതേയില്ല പ്രളയoആയും നിപ്പാ വൈറസ് ആയും

ഇപ്പോൾ ഇതാ മഹാമാരിയും ഇത്ഒന്നും അറിയാത്ത ഒരു കൂട്ടർ 

പുഴ കത്തുമ്പോൾ വാഴ വെട്ടുന്നവർ ഇപ്പോഴും വാരിക്കൂട്ടി വെക്കുവാൻ ഉള്ള ഒരു മോഹം
മാത്രം

ഞാനും ഒരു പ്രവാസി ഇനിയുള്ള ജീവിതത്തിനു മുന്നിൽ പകച്ചു നിൽപ്പൂ

 

Share :