കോഴിക്കോട് വെച്  ഡി .സി  കിഴക്കേമുറിയിൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാമത് ലോക പുസ്തകോത്സവം  നടക്കുകയാണ് .(കേരള ലിറ്ററേറ്റർ ഫെസ്റ്റിവൽ നടന്നത്).ലോകത്തിന്റെ പല ഭാഗത്തു നിന്നും എഴുത്തുകാർ വരുന്നതുകൊണ്ട്  ഇത് ലോകോത്സവ മേളയായി  തന്നെ കണക്കാക്കാവുന്നതാണ് .ഇന്ത്യയിൽ ജയ്പൂരിൽ വെച്ച് നടക്കുന്ന ലിറ്ററി ഫെസ്റ്റിവൽ കഴിഞ്ഞാൽ ഇതിനു ഇന്ത്യൻ ഭൂപടത്തിൽ തന്നെ ഒരു പ്രധാന സ്ഥാനം ലഭിച്ചു കഴിഞ്ഞു.
എന്തുകൊണ്ടാണ് കേരള പുസ്തകോത്സവം ശ്രദ്ധ  ആകർഷിക്കുന്നത് ?
  
                             സംഘടന സമിതിയിലെ ഒരു പ്രധാന അംഗമെന്നുള്ള  നിലയിൽ എനിക്ക് പറയാനുള്ളത് ഇത് കോഴിക്കോടിന്റെ പൈതൃകം മലബാറിന്റെ  പൈതൃകം പിൻപറ്റുന്ന ഒരു പുസ്തകോത്സവമാണ് . എഴുത്തുകാരോടുള്ള ബഹുമാനം, എഴുത്തുകാരോടുള്ള അടുപ്പം, എഴുത്തുകാരുമായുള്ള  നേരിട്ടുള്ള സംവാദം ,എഴുത്തുകാരുടെ  പുസ്തകങ്ങളെ മാനിക്കുന്നത് തുടങ്ങിയ ഘടകങ്ങൾ ഇതിൽ വന്നിട്ടുണ്ട് .ഇത്രയും ജനപങ്കാളിത്തമുള്ള ഒരു പുസ്തകോത്സവം ഇന്ത്യയിൽ എന്തായാലും നടന്നില്ല .ലോകത്തിൽതന്നെ നടന്നില്ല .ജനപങ്കാളിത്തമാണ് ഈ പുസ്തകോത്സവത്തിൻ്റെ പ്രത്യേകത  .സത്യത്തിൽ ഒരു സ്ഥാപനം നടത്തുന്ന ഒരു പുസ്തകോത്സവമല്ല - മറിച്ചു ജനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഒന്നായിട്ട് ഇതു മാറിക്കഴിഞ്ഞു .
 
                             എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായി  രണ്ടു കാരണങ്ങളാണ് .ഒന്ന്  കോഴിക്കോടുവെച്ചു നടത്തുന്നു  .ഞാൻ അടിസ്ഥാനപരമായി കോഴിക്കോട്ടുകാരനാണ് .ഞാൻ കോഴിക്കോട് ജനിച്ചു വളർന്നു .കോഴിക്കോട് തന്നെ ജോലി ചെയ്തു ഇപ്പോഴും താമസിക്കുന്ന ഒരാളാണ്.കോഴിക്കോടിന്റെ പല നന്മകളും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയുന്നു .സമുദായ മൈത്രിയിൽ അധിഷ്ഠിതമായ പല നന്മകളും കണ്ട് വന്ന ആൾ എന്ന എന്ന നിലയിലും എന്നെ സംബന്ധിച്ചു വളരെ പ്രാധാന്യമുണ്ട് .ഈക്കഴിഞ്ഞ വർഷവും വളരെ പ്രാധാന്യത്തോടു കൂടിതന്നെയാണ് നടത്താൻ കഴിഞ്ഞത് .മുൻപെങ്ങും  ഉണ്ടാകാത്ത വിധത്തിലുള്ള രാഷ്ട്രീയമാറ്റം ഇന്ന് ഉണ്ടായിക്കഴിഞ്ഞു.
          
 
			ഇന്ത്യയിൽ മൊത്തത്തിൽ ഫാസിസ്റ്റു   ശക്തികൾ അവരുടെ  നഖവും  പല്ലും ഒക്കെത്തന്നെ മുറുക്കിക്കൊണ്ട്  ജനങ്ങളുടെ അവകാശങ്ങളുടെ  ജനാധ്യപത്യ മുല്യങ്ങളെ ധ്വംസിക്കുമ്പോൾ, അതിനെ ഹനിക്കുമ്പോൾ, ഇത്തരത്തിലുള്ള പുസ്തകോത്സവത്തിന്  രാഷ്ട്രീയമായി ഒരു ആശയം ഉണ്ട് - വിയോജിപ്പിൽ നിന്നാണ് ജനാധിപത്യം ഉണ്ടാകുന്നത് -  എന്നു പറയുന്ന ഒരു ആശയത്തെ  അതുകൊണ്ടാണ് ഇന്നതെ ഈ പുസ്തകോത്സവത്തിൻ്റെ  പ്രധാന തീം  ആക്കിയത്    \\\\\\\"no  democracy without  descent \\\\\\\"എന്നാണ്  .അത്  ഇന്നത്തെ  ഇന്ത്യൻ രാഷ്ട്രീയ പരിസരത്തെ  സ്വച്ഛാധിപരമായ  മൂല്യങ്ങൾ അടിച്ചേല്പിക്കുവാൻ  ശ്രമിക്കുന്ന  ഒരു കേന്ദ്രഭരണകൂടത്തിന്  അവർക്ക്  ഓശാന പാടുന്ന ഫാസിസ്റ്റ് ശക്തികളുടെ  അതുപോലെതന്നെ  ചില  ന്യൂനപക്ഷ  സമുദായങ്ങളുടെ തീവ്ര  പ്രവർത്തനങ്ങളുടെ  ഒക്കെയും  തന്നെയും  ഒരു കിരാത കാലം  എപ്പോഴും  നമ്മുടെ  ഒരു അപ്രഖ്യാപിതമായ അടിയന്തരാവസ്ഥകാലമാണിത് .ഇതിനോടകം  തന്നെ പല എഴുത്തുകാരും വിളിച്ചു  പറഞ്ഞുകഴിഞ്ഞിട്ടുണ്ട് .അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ അല്ലെങ്കിൽ പ്രഖ്യാപിതമായ  ഒരു  ചുറ്റുവട്ടത്ത്  അദൃശ്യമായിരിക്കുന്ന  സമക്രാധിപത്യം ആണ്  ഇന്ത്യയിൽ  ഇപ്പോൾ കേന്ദ്രഭരണനേതൃത്വം ഉണ്ടാക്കിയെടുത്തിരിക്കുന്നത് .
		
ഞാനിതിനെകുറിച്ച്  വിശദികരിക്കുന്നതില്ല  അപ്പോൾ അത്തരത്തിൽ ഉള്ള ഒരു രാഷ്ട്രീയമായചുറ്റുപാടിൽ എഴുത്തുകാർക്ക്  ചിലത് വിളിച്ചുപറയാനുണ്ട്  സർ ദേശായിയെപ്പോലുള്ള  ആള് 
 പ്രധാന മന്ത്രിയുടെ  മന്കിബാദ്  എന്താണ് അന്ന് ചോദിച്ചപ്പോളാണു “ it is not mankibath  it  is  monkey bath “ എന്നു  പറയുവാനുള്ള ധെര്യം  കാണിച്ചിട്ടുണ്ട് .അത്ര പൊട്ട സാധനമാണ് ഇത്  എന്ന് പറഞ്ഞിട്ടുള്ളത് ,കാപട്യമാണ് എന്ന് പറഞ്ഞിട്ടട്ടുള്ളത് .അപ്പോൾ  അത് ഇത്തരത്തിലുള്ള പുസ്തകോത്സവങ്ങളിൽ ഇങ്ങിനെയുള്ള  വിഷയങ്ങളെ ചര്ച്ചചെയ്യാനും സമ്മതിപിക്കാനും ഒക്കെയും തന്നെയും അവസരമുണ്ട് .അതുകൊണ്ട് കോഴിക്കോട്പോലുള്ള ഒരു പ്രദേശത്ത് സമുദായകമെത്രിയിലടിഞ്ഞുകൂടിയിരിക്കുന്ന ഒരു ചരിത്രം നിലനിൽക്കുന്ന ദേശത്ത് ജനാധിപത്യപരമായ ശ്രമം മുൻപും നടന്നിട്ടുണ്ട് .കേരളത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്രയാസമരപ്രസ്ഥാനം കേരളത്തിൽ അതിൻ്റെ ആസ്ഥാനം മലബാറും കോഴിക്കോടും ആയിരുന്നു  എന്നുള്ളതും ഓർക്കേണ്ടതാണ്  .
                          കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിൻ്റെ വളർച്ച കേരളത്തിൽ കോഴിക്കോട് നിന്നുതന്നെയാണ് ഉത്തരകേരളത്തിലും  ഇപ്പോഴും മലബാറിൽ നിന്നുതന്നെയാണ് കേരളത്തിൻ്റപലഭാഗങ്ങളിലേക്കും ചെന്നെത്തിയിട്ടുള്ളത് 
.കോഴിക്കോടിന് ഇങ്ങനെയുള്ളൊരു പ്രാധന്യമുണ്ട്എന്നുള്ളതുകൊണ്ട് .രണ്ടാമത്തേത് ഈ  പുസ്തകോത്സവത്തോടൊപ്പം നിൽക്കുകയും പുസ്തകോത്സവം വലിയൊരു സ്വപ്നമായ്ക്കാണുകയും ചെയുന്നത് . എഴുത്ത് ,വായന  മേഖലയോടുള്ള എൻ്റെ ആത്മബന്ധംകൊണ്ടാണ്. ഞാൻ പുസ്തകങ്ങൾക്കിടയിൽ  ജനിച്ച ആളാണ് .എൻ്റെ ഉപ്പ എഴുത്തുകാരനായിരുന്നു എന്നുള്ളത് എഴുത്തിനെമാത്രമല്ല എഴുതുന്നയാളുകളെ , പുസ്തകങ്ങളെ പരിചയപെടുത്തുന്നതിനു സഹായകരമായിട്ടുണ്ട് .
                       ഞാൻ കുട്ടിക്കാലത്ത് പി.സി . കുട്ടികൃഷ്ണൻ ,കടമ്മനാട് കുട്ടികൃഷ്ണൻ ,എം.വി  ദേവൻ ,എം .ഗോവിന്ദൻ ,എം.ടി  വാസുദേവൻനായർ ,ടി .പത്മനാഭൻ ,സുകുമാർ അഴിക്കോട്  തുടങ്ങിയിരിക്കുന്ന പ്രഗത്ഭരായ  എഴുത്തുകാരിയാണ് ഞാൻ എൻ്റെ കുട്ടിക്കാലത്തു  വീട്ടിൽ അവർ എത്തുമ്പോൾ കണ്ടിട്ടുള്ളത് .ഇവർ പറയണത് കേള്ക്കാൻ , കണ്ടുനില്ക്കാൻ , ചിലപ്പോൾ   അവരോടൊപ്പം കേറിനിന്ന്  അഭിപ്രായം പറയാനുള്ള ചില ചുറ്റുവട്ടം ഉണ്ടായിരുന്നത് കൊണ്ട് .വായന ,എഴുത്ത് എന്നുപറയുന്നത് മനുഷ്യർക്കുമാത്രം സാധിക്കുന്ന മനുഷ്യരുടെ സർഗാത്മകതയും ഫലപ്രാപ്തിയും പ്രകടമാകുന്നതിനുള്ള സ്വാർത്ഥമായ  ജീവിതം ഉണ്ടാക്കിയെടുക്കുന്നതിനുള്ള മാധ്യമങ്ങളാണ് എന്നറിയാവുന്നതുകൊണ്ട് അതിനൊരുക്കുന്ന ഒരു വേദിയെന്നുള്ള നിലക്ക് ഈ പുസ്തകോത്സവത്തിനു പ്രസക്തിയുണ്ട് .  ഇത്  ആര്  നടത്തുന്നു  എന്നുള്ളതല്ല  ഇതിൻ്റെ  ആശയമാണ്  എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം . ഇത്  ഏത് സ്ഥാപനത്തിൻ്റെ   നേതൃത്യത്തിൽ  നടക്കുന്നു എന്നുള്ളതല്ല  മറിച് ഇതുണ്ടാക്കുന്ന impact ആണ് -  ഇതിൻ്റെ ധ്വനിയാണ് ഇതുണ്ടാക്കുന്ന മാറ്റങ്ങളാണ്  എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ഞാനിതിന്റകത്തു  എന്റ ദിവസങ്ങൾ ഇതിനുവേണ്ടി  ഇതിൻ്റെ  സംഘടനത്തിനുവേണ്ടി  വിനോയിഗികുന്നത്   മറ്റൊന്നും കൊണ്ടല്ല  എന്നുള്ളതാണ്  വാസ്തവം .ഇത്  ഈ  വർഷവും 150 ൽ അധികമുള്ള  വേദികളിൽ 500 ൽ അധികം  ആളുകൾ  പെങ്കടുത്ത്  കഴിഞ്ഞിട്ടുണ്ട് .അതിൽ ലോകത്തിൻ്റെ  പലഭാഗങ്ങളിൽ  നിന്നുള്ള  ആളുകൾ എത്തിയിട്ടുണ്ട് .ഇന്ത്യയിലെ തന്നെ  ഏറ്റവും  പ്രധാനപ്പെട്ട എഴുത്തുകാർ വന്നിട്ടുണ്ട് .കേരളത്തിലുള്ള  ഒരുവിധം  എഴുത്തുകാർ  ഓക്കെ  വന്നിട്ടുണ്ട് .ഇവരുമായിട്ട്  സംവദിക്കുവാൻ    സാധാരണക്കാർക്ക് സാധിക്കുക  അടുത്തടുത്തിരുന്ന് സംവാദിക്കുക   എന്നുള്ളത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് .Black  cat  പരിരക്ഷയുള്ള  ഒരു എഴുത്തുകാരനോട്  സംസാരിക്കുവാൻ ഒരു സാധാരണ മലബാറിലുള്ള  ഒരാൾക്ക് അവസരമുണ്ടാക്കുക  എന്നുള്ളത്  തന്നെ ഒരു  ഭാഗ്യമായിട്ടാണ് ഞാൻ കണക്കാക്കുന്നത്.  ഇന്ന്  അവർ  അഭിപ്രായ  സ്വാതന്ത്രിത്യത്തിനു  വേണ്ടി  നിലകൊണ്ടത്  കൊണ്ടാണ്   അവരുടെ ജീവൻ  വിലപിടിച്ചതായി തീരുന്നത്  ഈ  രാജ്യത്ത്  എന്നുള്ളതുകൊണ്ട്  അങ്ങനെയുള്ള  ആളുകൾ വരുന്നുണ്ട് .സധൈര്യം  വിളിച്ചു  പറയുന്ന സർ ദേശായിയെ   പോലുള്ള ,അരുന്ധതി  റോയിയെ  പോലുള്ള ആളുകൾ  പലരും  ഇവിടെ വന്നുപോയിട്ടുണ്ട് .ഈ വര്ഷത്തെ പുസ്തകോത്സവം  ഒരു വലിയ അനുഭവമായി തീരുന്നത് അതിൻ്റെ ഈ സജീവമായ പങ്കാളിത്തവും  വലിയ എഴുത്തുക്കാരുമായും  കലാകാരന്മാരുമായും  ഉള്ള  സമ്പർക്കത്തിന്  അവസരവും വന്നതുകൊണ്ടാണ് എന്ന്  എനിക്കുതോന്നുന്നു .ഇത്  ഇനി മറ്റുള്ള ദേശങ്ങളിലും  മറ്റു  സ്ഥാപനങ്ങളും  നടത്താൻ  തുടങ്ങി .മാതൃഭൂമി  തിരുവനന്തപുരത്ത്  പുസ്തകോത്സവം  നടത്തി .വളരെ  നന്നായിട്ട്  നടത്തി .അപ്പോൾ  സ്വാഭികമായും  ഈ  പുസ്തകോത്സവത്തിന്റ  സന്ദേശം  ഇനിയും  പലഭാഗങ്ങളിലേയ്ക്കും  വരും . മാധ്യമം  തീരൂരിൽ വെച്ചുനടത്തി  കഴിഞ്ഞ  വർഷം . ഇനിയും  ഇതാ  എറണാകുളത് വെച്ച് നാഷണൽ  ബുക്ക്  സ്റ്റാളും  സഹകരണ  സംഘവും കൂടി ഒത്തുചേർന്ന്  കൊണ്ട്  നടത്തുന്നു .അപ്പോൾ  പുസ്തകോത്സവം  ഇന്ന്  കാലത്തിന്റ ഒരു  ആവശ്യമായ  മാറിയിരിക്കുകയാനെങ്കിൽ ഈ പുസ്തകോത്സവത്തിന്  ചില  ധർമ്മനിർവഹണങ്ങളുണ്ട് .നോക്കാനുള്ളത്  കോഴിക്കോട്ട്  നിന്ന് തിരുവന്തപുരത്തെത്തി .തിരുവനന്തപുരത്ത്  നിന്ന്  തിരൂരിൽ എത്തി .തിരൂരിൽ  നിന്ന്  ഇപ്പോൾ   കൊച്ചിയിലെത്തി  ഇനിയും ഈ  നാലു  പ്രധാനപ്പെട്ട പുസ്തകോത്സവത്തോടൊപ്പം  തന്നെ  കൊച്ചു കൊച്ചു പുസ്തകോത്സവങ്ങളും പല  ഭാഗങ്ങളിലും നടക്കുന്നുണ്ട് .ലോകത്തിൻ്റെ ഒരു ഭാഗത്തും  ഇത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട  നാലു പുസ്തകോത്സവങ്ങൾ  ചിലപ്പോൾ  അഞ്ചു  പുസ്തകോത്സവങ്ങൾ  നടക്കുന്ന ഒരു  ദേശവും  ഉണ്ടാകുകയില്ല എന്നുറപ്പാണ് . അതാണ്  കേരളീയതയുടെ ,  മലയാളത്തിൻ്റെ  സൗഭാഗ്യം  അതിൻ്റെ ഭാഗമായ്  നിൽക്കുവാൻ  സാധിച്ചത്തിൽ  എനിക്ക്  വലിയ   സന്തോഷമുണ്ട് .
                         
