Archives / August 2020

ഡോ. നീസാ, കൊല്ലം
 മഴയിൽ കിളിർത്തത്

ചുട്ടു പൊള്ളും വേനലിൽ
വെന്തെരിഞ്ഞ മാനസം.
വാടിതളർന്നൊരാ നയനങ്ങൾ
വിഷാദമെന്നിൽ കുടിയിരുത്തി.

ഒരിറ്റു ദാഹജലത്തിനായ്
നീരുറവ തേടി അലഞ്ഞു. 
ദിനരാത്രങ്ങൾ പലതും
നൊന്തുരുകി കഴിഞ്ഞു. സന്തോഷത്തിൻ

 മനമലിഞ്ഞ് മാനം കനിഞ്ഞു
നീർതുള്ളികൾ പതിച്ചു.
വിടർന്നു തുടുത്തൊരാ വദനം
 ആനന്ദത്തിൽ  കുതിർന്നു.

ഒളിഞ്ഞു നിന്ന വസന്തം
പൂമഴയാൽ പ്രകൃതി മിനുക്കി
വർണമനോഹര ദ്രശ്യങ്ങൾ
സന്തോഷത്തിൻ വാതിൽ തുറന്നു.


 

Share :