Archives / August 2020

ഷകീർ അറക്കൽ
വേർപാട്

ഒരുവെള്ളത്തുണി കൊണ്ടു മൂടിമറച്ചു നിൻ..

മുഖകാന്തി പുകമറയിൽ തണുത്തു ...

ചന്ദനത്തിരിയും കർപ്പൂരവും കത്തി...

നിൻവിരിപ്പായിൽ തഴുകിനിന്നു...

തേങ്ങുമെൻഹൃദയത്തിൽ നിന്നുതിർന്നു .......     കണ്ണീർപ്പൂക്കളായ് മൃത്യുഹാരം....

വെള്ളപ്പുടവയിലിറ്റിറ്റു വീണത് ...

രക്തം തുടിക്കും ഹൃദയപ്പൂക്കളായി ....

നേരിന്റെ കാഴ്ചയിൽ നിന്നും മറഞ്ഞു നീ..

നിനവുകളിൽമാത്രം തീർത്തൊതുങ്ങും ....

ആണ്ടുകൾപോയിടും ആഘോഷം വന്നിടും...

നീയില്ലായിടം വെറും ശൂന്യമാകും ....

ഞാനവിടംനോക്കി നീറിയിടും....

ഹൃദയംമുറിച്ചു നീ പോകുന്നനേരത്ത്.....

കാക്കകൾ വിരുന്നുവിളിക്കുകില്ലാ...

ആരുമില്ലാതെ ഞാൻ ഏകാകിയാകുമ്പോൾ ..

കൂട്ടിനു നീവരും നീതന്ന ഓർമ്മകളായ് ...

നീ വരികില്ലെന്നറിയാമെന്നാലും വെറുതെ ...

ഞാനാശിച്ചുപോകും ദിനരാത്രം ....

കണ്ണുനിറച്ചെങ്ങും നോക്കിനില്ക്കും ദൂരെ....

 നെഞ്ചിടിച്ചെൻ കണ്ണീർവാർന്നൊഴുകും....

 

 

 

Share :