Archives / August 2020

അർച്ചന എസ് നാഷണൽ ഇൻസ്റ്ററിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഭുവനേശ്വർ
ചിത്രം

തെളിയുന്നൊരു ചിത്രം 

അഴകാർന്നൊരു ചിത്രം 

കഥകളിൽ പറയാത്ത 

കഥ തെളിയും ചിത്രം. 

മൗനത്താൽ വരച്ചിട്ട 

മൊഴി നിറയും ചിത്രം. 

 

എന്റെ മനസ്സിലെ ചിന്തവരമ്പുകളിൽ 

കറുത്തൊരു ക്യാൻവാസിൽ 

പതിയുന്നാ ചിത്രം. 

കറുപ്പിൽ വരച്ചിട്ട 

കറുപ്പാൽ വരച്ചിട്ട 

കരിനിഴൽ പേറുന്ന 

കല്പാന്ത കല്പന. 

 

അന്ധകാരം കാണാൻ

അന്ധർക്കേ കഴിയൂ, 

ഉള്ളിൽ വിളങ്ങുന്ന ദീപമൊന്ന് 

വീശുന്നു വെട്ടം വഴിനിറയെ 

 

മനസ്സാൽ കാണേണ്ട ചിത്രമത് 

മനസ്സാൽ മാത്രം 

കാണാവും ചിത്രമത് 

കണ്ണടച്ചാലും കാണുവോർക്ക് 

കണ്ടിടാം കാലം മായ്ക്കാ

ഈ ജീവിതചിത്രം. 

 

 

Share :