Archives / August 2020

ഡോ: നീസാ..കരിക്കോട്
പറയാതെ പോയത്

അറിയുന്നൂ ഞാനിന്നറിയുന്നൂ
സ്നേഹത്തിൻ ഭാഷ മൊഴിയാതെ
ഉള്ളിലൊതുക്കിയതിൻ വിപത്ത്
എന്നിലെ ഞാനെന്നഭിമാനിയെ
അറിയുന്നൂ ഞാനെന്നെ വെറുക്കുന്നൂ.
              
പുലരിപൊൻവെട്ടം പരക്കുമുന്നെ
കർത്തവ്യങ്ങളൊന്നൊന്നായി നിറവേറ്റി
പരാതിയും പരിഭവവുമില്ലാതെയവൾ
എന്നിലെ എന്നെ മനസ്സിലാക്കിയത്
ഓർക്കുന്നൂ ഞാനിന്നു കരയുന്നൂ.
              
വെള്ളപുതച്ചവൾ കിടന്ന നേരം
പുഞ്ചിരി നിറഞ്ഞ നിശ്ചല വദനം
അറിയാതെന്നിൽ തേങ്ങലുയർത്തി
എന്നിലെ എന്നെ ശപിക്കുന്നൂ ഇന്ന്
 വിങ്ങുന്നൂ എൻനെഞ്ചകം പിടയുന്നൂ

                 
ഓർമകൾ തൻ പാതയിൽ ഗമിക്കുമ്പോൾ
ഒരുവട്ടം കൂടിയാ ചാരത്തെത്തുവാൻ
പറയാതെ പോയ സ്നേഹസാന്ത്വനങ്ങൾ
മെല്ലെ തലോടി  ആശ്വസിപ്പിക്കുവാൻ
കൊതിക്കുന്നൂ ഞാനിന്നു വിലപിക്കുന്നൂ.
                        

Share :