Archives / August 2020

ബിന്ദു പ്രതാപ് 
സ്വേദനം 

ആത്മശിഖരങ്ങളിൽ

നിന്നടർന്നു വീഴുന്ന 

ചില നീർമുത്തുകളുണ്ട്. 

 

 വേരറ്റം മുതൽ                   പ്രതീക്ഷകളുടെധമനിയിൽ

ഓടിതീർത്തവ!

ഒരു പൂവായ് വിടരുമെന്നോ              ഫലമായ്  മധുരം കിനിയുമെന്നോ 

കൊതിച്ചിരുന്നവ !

 

ഒരു തിരിഞ്ഞുനോട്ടത്തിനും 

ഇടയില്ലാത്ത വിധം 

ഓരോ ജീവനാഡിയിലും 

പാഞ്ഞു നടന്നവ !

 

ഒടുവിലൊരു 

വെയിൽ തളർച്ചയിൽ, 

കനത്ത ഹൃദയഭാരത്താൽ 

ശൂന്യതയിലേക്ക് 

ബാഷ്പീകരിച്ചില്ലാതാവും വരെ, 

ഓരോ അണുവിലും 

ഊർജ്ജമായവ 

സ്പന്ദിച്ചു കൊണ്ടിരിക്കും !!

      

 

 

Share :