Archives / August 2020

ബിനു. ആർ.
സൂര്യനും തിരമാലയും.               

പുലരികളിൽ മദോന്മത്തരാകും

 തിരമാലകളിൽ നിന്നുതിരും

 നീർതുള്ളികളെ, 

നിങ്ങൾ കണ്ടുവോ.. !

 

 പൊന്നാവണിവെട്ടം വിതറി

 വൈഡൂര്യങ്ങളാക്കി 

പൊൻപ്രഭവിടർത്തും 

സൂര്യകിരണങ്ങളേ... 

 

നിങ്ങൾ കണ്ടുവോ, 

തിരമാലകളിൽ 

ലോലാക്കുകളാടുന്ന 

കുഞ്ഞോളങ്ങളെ 

തന്നാനം പാടുന്ന 

ശ്രീ രാഗങ്ങളെ.... 

 

നിറവിസ്മയങ്ങൾ 

ഉതിർക്കുമ്പോൾ 

പ്രഭാകരാ നീയറിയൂ, 

പ്രണയവിസ്മയങ്ങൾ 

തീർക്കുന്ന തിരമാലകളെ.... !

Share :