Archives / August 2020

ഇന്ദുലേഖ വയലാർ
ചന്ദ്രൻ ചിരിച്ചു

മാനത്തു  നിന്നു അമ്പിളിപകച്ചു,

മണ്ണിലെ  മനുഷ്യരേ കണ്ടിട്ട്

കാലത്തു  വന്ന  സൂര്യൻ പറഞ്ഞത്രേ

കാലക്കേടവൻ  കോവിഡെത്തി

മങ്ങിയ  നക്ഷത്ര കണ്ണട മാറ്റി,

മാലോകരെന്തേ  ചിരിയ്ക്കാത്തു

ഇന്നലെ വരെ  നീലനിലാവത്ത്

പാടി നടന്നതു കണ്ടതല്ലേ.

അല്പം കുബുദ്ധിയും കുന്നായ്മയും,

ആഹോരാത്രം നേടിയെടുത്തോർ.

ആപത്തരികേ വന്നപ്പോൾ

ആവലാതിയുമായി, 

അമ്പേ  നെട്ടോട്ടടമോടുന്നതുകണ്ടേ!

എന്തൊരു നാട്യമായിരുന്നു

എന്തൊരഹങ്കാരമായിരുന്നു.

കൂട്ടിയ പാപ കുന്നിനു മേലേ,

ചമ്പ്രം  പടിഞ്ഞിരുന്ന നാളുകൾ,

അന്നൊക്കെ  അവനിയേ നോക്കി

മിഴിനീരു  തുള്ളികൾതുളുമ്പി

ചന്ദ്രാ നീ ചിരിച്ചതെന്തിനെന്ന്

ചുമ്മാ ചോദിച്ചു അർക്കനപ്പോൾ,

ഭീകര  കീടാണുവിനേക്കാൾ

എത്ര നീചരാണെന്ന കാര്യമോർത്തു.

 

Share :