Archives / August 2020

ഷാമില ഷൂജ
ചിലന്തി 

ഇവൻ ചിലന്തി !

ദേവശില്പിയെക്കാൾ ചാരുതയോടെ വല നെയ്യുന്നവൻ!

കൊടും ചതിയുടെ സങ്കേതമൊരുക്കി

തപസ്സിരിക്കുന്ന പൂച്ചസന്യാസി !

വിഷക്കുടമൊളിപ്പിച്ചു തന്ത്രം മെനയുന്ന നൈപുണ്യം !

 

ഇവൻ ചിലന്തി !

 

വഞ്ചനാ സൌധത്തെ ആകർഷണ വലയമാക്കുന്ന കുടിലത !

വലക്കണ്ണികൾക്ക് കെണിക്കണ്ണുകളുടെ നിഗൂഢത!

ഓരോ നൂലിഴകളിലും സങ്കീർണ്ണമായ ചതിച്ചുഴികൾ !

 

ഇവൻ ചിലന്തി !

 

പ്രതിഷേധങ്ങളെ വകവക്കാത്ത സ്വാർത്ഥ മോഹി !

പ്രഹരമേറ്റാലും വക്രതയുടെ മാറാല തീർക്കുന്ന മ്ലേച്ച ജന്മം !

 മോഹങ്ങൾക്കു മീതെ കുരുക്കു വീണ 

ഇരയുടെ പിടച്ചിലിൽ ഉന്മാദിക്കുന്നവൻ!

 

 ഇവർ ചിലന്തികൾ !

 

സർവ്വ നാശത്തിന്റെ വാഴ്ച വിതക്കുന്ന സ്വേച്ഛാധിപതികൾ!

 

ഒരു നിയമത്തിനും തളക്കാനാവാത്ത ഒറ്റയാന്മാർ !

Share :