Archives / August 2020

നീസാ..
കോവിഡോണം

 

 ഒന്നാണിന്ന് ഒന്നാണെ
ചിങ്ങമൊന്ന്; ആണ്ടുപിറവി
വരിക വരിക കൂട്ടരെ
ഓണനിലാവിനൊപ്പമായി.

കോവിഡിൻ നിയമം പാലിച്ച്
ചിട്ടകളൊന്നും ലംഘിക്കാതെ
ആഘോഷത്തിൻ അലകളുമായി
ആടാം പാടാമാർപ്പു വിളിക്കാം.

മുഖമറച്ചും, അകലം പാലിച്ചും
പൂക്കളമിടാം കൈകൾ ശുദ്ധിയാക്കാം
ഉത്സാഹത്തിൻ ഊയലാടാം
ഓണത്തപ്പനെ വരവേൽക്കാം.

പ്രകൃതി ദുരന്തങ്ങളൊന്നൊന്നായി
എണ്ണിപറഞ്ഞ് നിവേദനമർപ്പിക്കാം;
നൊമ്പരച്ചാലുകൾ തടയിട്ട
പൊന്നോണത്തിനായ് കാത്തിരിക്കാം.

കൊറോണക്കാലം കടന്നു പോകാൻ
മാവേലി വാണ നാടു പോലെ
ഐശ്വര്യ പൂര്‍ണമായ നാളുകൾക്കായ്
നമുക്കേവർക്കും കൈകൂപ്പാം!

 

Share :