Archives / August 2020

     ഷീല മാലൂർ ഉത്തർ പ്രദേശ്
ആ ദിന०

വയ്യാത്തവസ്ഥയിൽ ശയ്യക്കുവട്ടത്തിൽ
ഓടി കിതച്ചു പറയുന്നു ഭ്രാന്തരായ്
ചുമരിലു०, വാതിലിൽ, ഭിത്തിക്കു കാവലായ്
കഥകളോരോന്നായി ഒട്ടി പിടിക്കുന്നു
യൌവ്വന കാലത്തു കാട്ടിയ കോപ്രായ०
കൈ കാലു തട്ടി തടവി പറയുന്നു
നാടിന്റെ വീടിന്റെ നട്ടെല്ലു നീയെന്ന
ഭാവന ഹൃത്തിൽ കരിയുന്നൊരീ നേര०
കണ്ണു നനയിച്ചു, ചുണ്ടിൽ ചിരി തന്നു
കാതുകൾ കൂർപ്പിച്ചു കേൾക്കുന്നു നീരവ०
വേണ്ടുന്ന വേണ്ടാത്ത കാര്യ കാര്യങ്ങളാൽ
ശിക്ഷിച്ചു ദ്രോഹിച്ചു പലരെ പല വിധ०
കോലായിൽ തോറ്റു० ജയിച്ചു० കളിക്കുന്ന
കുട്ടിയോടെന്തോ പറയാൻ കൊതിക്കുന്നു

ശത്രുവായ് മിത്രമായ് തെറ്റു० ശരികളു०
ഇന്നെന്റെ ദേഹിയെ കീറി വലിക്കുന്നു 
നിന്റെ വഴിയിലെ പാപ പുണ്യങ്ങൾക്കു
അതിർ വരമ്പേകി നീ മുന്നോട്ടു നീങ്ങണ०
ശോഷിച്ച ദേഹവു० മരവിച്ച മനസ്സിന്റെ
മന്ത്രമാ ശ്വാസത്തിനൊപ്പ० ശമിക്കുന്നു 
സമയ० തിരിഞ്ഞൊന്നു കൈ പിടിച്ചീടുകിൽ
നാട്ടിലു०, വീട്ടിലും നാനാ വിധത്തിലു०
ചുമരിനു, വാതിലിൽ, ഭിത്തിക്കു കാവലായ് 
നന്മയായ്, മിത്രമായ് കോലായിൽ കുട്ടിയായ്
നമ്മെ നമുക്കൊന്നു കാണാൻ കൊതിക്കുന്ന
നാളുകളേവർക്കു० രോഗ ശയ്യ.
                              

Share :