Archives / july 2021

ഗായത്രി നാഗേന്ദ്രൻ വനിതാ കോളേജ് തിരുവനന്തപുരം
മഷിക്കറ 

 

ഇനിയൊന്നുമെഴുതുവാൻ

ഇല്ലെന്നു പറയവേ ,

എഴുതാത്തൊരായിരം

കഥകൾ തേങ്ങി .

തൂലികതുമ്പിൽ പിറന്നങ്ങു വീണൊരാ

കവിതയോ പണ്ടേ അനാഥമായി!

 

പുസ്തകതാളിനങ്ങോരത്ത്

പറ്റിയ മഷിക്കറ കണ്ടു ഞാൻ സ്തംബ്ദയായി .

മഷിക്കറയിൽ നിന്നു -

പിറവിയെടുക്കാനായ്

അക്ഷരക്കുഞ്ഞുങ്ങൾ മേളം കൂട്ടി....

 

കവിതകൾ വരഞ്ഞങ്ങു കീറിയ

താളുകൾ

കഥകൾ തൻ ജീവനാൽ ഒന്നു ചേർന്നു.

 

ഇനിയൊന്നുമെഴുതുവാൻ

ഇല്ലെന്നുചൊല്ലിയ തൂലികയങ്ങോ പകച്ചു പോയി.

എഴുതുവാനായിരം അക്ഷരം തന്നിട്ടാ -

മഷിക്കറയെങ്ങോ മറഞ്ഞുപോയി!

 

 

Share :