Archives / August 2020

വാമൻ
കോവിഡ്19 മായി ഒരു യുവ പത്രപ്രവർത്തകൻ നടത്തിയ അഭിമുഖം

സ്ഥലം മെഡിക്കൽ കോളേജ്
 പത്രപ്രവർത്തകൻ:
 വളരെ ശ്രമകരമായ ഒരു അന്വേഷണത്തിനൊടുവിലാണ് താങ്കൾ ഇവിടെയുണ്ടെന്ന് ഉള്ള വിവരം ലഭിച്ചത്. താങ്കളും ആയുള്ള ഒരു അഭിമുഖത്തിനു വേണ്ടിയാണ് അന്വേഷണം തുടങ്ങിയത്. കുറച്ചുസമയം എനിക്കുവേണ്ടി വിനിയോഗിക്കുന്നതിൽ വിരോധമില്ല എന്നു കരുതുന്നു.

വൈറസ് :  സാധാരണയായി ഞാൻ അഭിമുഖം നടത്തുകയോ ഏതെങ്കിലും വ്യക്തികളുമായി സമ്പർക്കം പുലർത്തുകയും ചെയ്യാറില്ല. അതിനു വിപരീതമായി സാഹസികനായ താങ്കൾക്കുവേണ്ടി അൽപസമയം വിനിയോഗിക്കാം.

 പത്രപ്രവർത്തകൻ:   താങ്കൾ യാത്ര തുടങ്ങിയത് ചൈനയിൽനിന്ന് ആയിരുന്നല്ലോ. മിന്നൽവേഗത്തിൽ താങ്കളുടെ സാന്നിധ്യം ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഉണ്ടായി. പരസ്പരം കൊമ്പുകോർത്തു നിന്ന് രാജ്യങ്ങളിൽ താങ്കളുടെ സാന്നിധ്യം വല്ലാത്ത അമ്പരപ്പ് ഉണ്ടാക്കി. കണ്ടുപിടുത്തങ്ങൾ കൊണ്ട് പ്രപഞ്ചത്തെ കൈപ്പിടിയിലൊതുക്കാൻ എന്ന് മോഹിച്ച അവർക്കെല്ലാം താങ്കളുടെ പെട്ടെന്നുള്ള സഞ്ചാരം അത്ഭുതം ഉണ്ടാക്കി ഇതിൻറെ കാരണം ഒന്ന് വിശദീകരിക്കാമോ

 വൈറസ്:   ഞാൻ ഇത്ര വേഗത്തിൽ സഞ്ചരിക്കുന്ന തിൻറെ പിന്നിൽ ഒരു രഹസ്യമുണ്ട് പ്രപഞ്ചത്തിലെ സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയായതും സൃഷ്ടികളും എല്ലാം ഞാനാണ് മനുഷ്യനെ സൃഷ്ടിച്ചത് പ്രകൃതിയിലുള്ള സകല ജീവജാലങ്ങളെയും ശരിയായ രീതിയിൽ സംരക്ഷിച്ചു നിലനിർത്തുകയും സംരക്ഷണം നടത്തുകയും ചെയ്യുന്നതിന് വേണ്ടിയാണ് പ്രവർത്തിച്ചാൽ എനിക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല ഞാൻ ഉൾപ്പെടെ എല്ലാ നിയമവിധേയമാണ് പ്രവർത്തിക്കേണ്ടത് ഇക്കാര്യം ദ്വാപരയുഗത്തിൽ ഞാനെൻറെ സുഹൃത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട് അപ്പോൾ കാര്യങ്ങൾ കുറേശ്ശെയായി മാറ്റം വന്നു തുടങ്ങി. അപ്പോഴാണ് ഞാൻ മുന്നറിയിപ്പുകൾ നൽകി അപ്പോഴപ്പോൾ ഞാൻ മുന്നറിയിപ്പ് നൽകാനാണ് പതിവ് മനുഷ്യൻ പലപ്പോഴും അത് മാറില്ല ഉദാഹരണമായി സുനാമിയും ഭൂകമ്പവും കൊടുങ്കാറ്റും പേമാരിയും വ്യാപകമായ സാംക്രമിക രോഗങ്ങളും ഉണ്ടാവുമ്പോൾ ദുരിതാശ്വാസത്തിന് ലഭിക്കേണ്ടത് ലഭിക്കുന്ന പണവും വസ്തുക്കളും അർഹിക്കുന്നവർക്ക് കൊടുക്കാതെ കൊടുക്കുന്നവർ സ്വന്തം കീശയിൽ നിക്ഷേപിച്ച സംതൃപ്തിയടയുന്നു ഇക്കാരണത്താലാണ് ചടുല വേഗത്തിൽ ഞാൻ പടർന്നു എത്തിയത് എന്നെ പിടിച്ചുനിർത്താൻ ഭരണക്കാർ ധൃതഗതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ചെറിയതോതിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു സ്ത്രീപീഡനങ്ങളും ശിശുക്കളുടെയും കുറഞ്ഞു വാഹനാപകടങ്ങളും അത് നിമിത്തമുള്ള മരണങ്ങളും കുറഞ്ഞു. മദ്യപാനം കൊണ്ട് ഉണ്ടായിരുന്ന കുറ്റകൃത്യങ്ങൾ ഇല്ലാതായി. വിവേക് ശൂന്യമായി നമ്മിൽ തമ്മിൽതല്ലി മരിച്ചിരുന്നു അതും ഒരു പരിധിവരെ നിലച്ചു സമാധാന പാലകർക്ക് ദുരിതാശ്വാസ പ്രവർത്തനത്തിൽ മുഴുവൻ കഴിഞ്ഞു കുറ്റകൃത്യങ്ങൾ കുറഞ്ഞപ്പോൾ ന്യായാധിപന്മാരും അവരുടെ സഹായി അവരെ സഹായിക്കുന്ന അഭിഭാഷകർ ഉൾപ്പെടെയുള്ളവർക്ക് ജോലി ഇല്ലാതായി എന്ന കാര്യം വിസ്മരിച്ചുകൂടാ അവരെ പരിചരിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്നവരുടെ നാം എന്നും കടപ്പെട്ടിരിക്കും
 പത്രപ്രവർത്തകൻ:  ലോക് ഡൗൺ കാലത്തെ വിദ്യാലയങ്ങൾ പൂട്ടിയത് നിമിത്തം ഭാവി വാഗ്ദാനങ്ങളായ യുവതീയുവാക്കളുടെ പഠനം തടസ്സപ്പെട്ടത് പലരും എന്തുചെയ്യണമെന്നറിയാതെ നിരാശയിലും മനോവിഷമത്തിൽ അകപ്പെട്ടുപോയ ഇതിനെ പറ്റി എന്താണ് അഭിപ്രായം
 വൈറസ്:   ചോദ്യത്തിൽ കുറെ സത്യമുണ്ട് എന്നാൽ ഈ ദുർഘട സന്ധികളിൽ ചെയ്യാൻ പല വഴികളുണ്ട് വിദ്യാഭ്യാസമെന്നാൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമ്പാദിക്കൽ എന്ന് മനസ്സിലാക്കിയാൽ നന്ന് ഭൂമിയിലെ ഏറ്റവും വലിയ പുസ്തകമാണ് പ്രകൃതി പുസ്തകത്തിൽ നിന്നുമാണ് ജീവിതം പഠിക്കാൻ. നമ്മുടെ ചുറ്റുപാടുമുള്ള വൃക്ഷലതാദികളും ജീവജാലങ്ങളെയും ബാധിച്ചിട്ടില്ല അവയൊക്കെ തങ്ങളുടെ ജീവിത രീതി നിർബാധം തുടർന്നു പോകുന്നു സൂക്ഷ്മമായി നിരീക്ഷിക്കുക യാണെങ്കിൽ അവയിൽ നിന്നും നമുക്ക് ലഭിക്കുന്ന അറിവ് ഒരു കലാശാലയിൽ നിന്നും കിട്ടുകയില്ല ബുദ്ധിപൂർവ്വമായ പ്രകൃതി നിരീക്ഷണം കൊണ്ട് പാഠപുസ്തകങ്ങളിൽ നിന്നും പഠിക്കുന്നതിന് പതിന്മടങ്ങ് അറിവ് നമുക്ക് നേടാം. നമ്മുടെ സൃഷ്ടിപരവും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ ഫലപ്രദമായി ഈ സമയം വിനിയോഗിക്കണം പ്രയോജനരഹിതമായ എന്ന് കരുതി വലിച്ചെറിയുന്ന അനേകം പാഴ്വസ്തുക്കളിൽ നിന്നും കലാമൂല്യമുള്ള പ്രയോജനമുള്ള അനേകം വസ്തുക്കൾ നിർമിക്കാം വീട്ടുമുറ്റത്ത് മട്ടുപ്പാവിലെ പച്ചക്കറി കൃഷി നടത്തിയാൽ രഹിതമായ പച്ചക്കറിക്ക് പുറമേ കാർഷിക സർവ്വകലാശാലയിൽ നിന്നും കിട്ടുന്നത് പതിന്മടങ്ങാണ് സ്വന്തമായി നേടുകയും ചെയ്യാം ഡ്രോയിങ് പെയിൻറിംഗ് എന്നിവയിൽ പരിശീലനം നേടാം. ബുദ്ധിശാലികളായ കൂട്ടുകാർ ഉണ്ടെങ്കിൽ പ്രയോജനപ്രദമായ പുതിയ കണ്ടുപിടുത്തങ്ങൾ നടത്താം സ്വാനുഭവത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വലിയ അറിവ് പുസ്തകത്തിൽ വിദ്യാലയത്തിൽ നിന്നും ലഭിക്കുകയില്ല ശാലികളായ കലാശാല കലാശാലകൾ ആക്കി മാറ്റി എന്നാണല്ലോ നമ്മുടെ മഹത്തായ നേട്ടം. വായനാശീലം ഉള്ളവർക്ക് നല്ല പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ഒരു സുവർണാവസരം ആയി ഈ അവസരത്തിൽ മാറ്റാം
 പത്രപ്രവർത്തകൻ;   അങ്ങയുടെ സാന്നിധ്യം ഇനി എത്ര നാൾ കൂടി ഇവിടെ ഉണ്ടാവും

 വൈറസ്:    ഞാൻ എല്ലായ്പ്പോഴും ഇവിടെ ഉണ്ടല്ലോ എൻറെ സാന്നിധ്യം ക്ഷണിച്ചു വരുത്തുന്നതിനു നിങ്ങൾ തന്നെയാണ് കാരണം. പ്രകൃതി നിയമങ്ങൾ പാലിക്കുകയും ധർമ്മപരിപാലന നിർവഹിക്കുകയും നിസ്വാർത്ഥ ജീവിതം നയിക്കുകയും ചെയ്താൽ എന്നെ ഭയപ്പെടേണ്ടതില്ല പാതയിലേക്ക് വരുമ്പോൾ ക്രമേണ ഞാൻ അപ്രത്യക്ഷമായി കൊള്ളും.

            ------------------------------

വാമൻ സാർ

     ഇദ്ദേഹം കവി എ.അയ്യപ്പന്റെയും എന്റെയും അദ്ധ്യാപകനാണ് . അന്നത്തെ അദ്ധ്യാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അദ്ധ്യാപകനും ഇദ്ദേഹം മാത്രമാണ്.  

        92-മത്തെ വയസ്സിലും വലിയ ആരോഗ്യപ്രശ്നങ്ങളില്ലാതെ സാർ  കഴിയുന്നു. 

സാറിൻറെ കൊച്ചു മോളും കോളേജ് വിദ്യാർത്ഥിനിയുമായ നേഹ ഡി. തമ്പാനാണ് ഇത് എനിക്ക് അയച്ച് തന്നതും
ഞാൻ എഡിറ്റ് ചെയ്യാതെ തന്നെയാണ് ഇതിൽ ചേർത്തതും.
 
 സാറിന് ആയുരാരോഗ്യം നേരുന്നു.

                                                           മുല്ലശ്ശേരി    എഡിറ്റർ.

 

Share :