Archives / August 2020

                      ഡോ.നീസാ   കൊല്ലം
വിടചൊല്ലുന്നേരം

കരിമ്പിൻച്ചാലിൽ ഒരു സമാഗമം!

സ്വപ്നങ്ങളായിരം പൂത്തിരി കത്തിച്ച്;
വർണ്ണങ്ങളനവധി മനസ്സിൽ ചാലിച്ച്;
മധുരിക്കും ഓർമകൾ പെരുമ്പറ  കൊട്ടി
 നിമിഷങ്ങളെണ്ണി കാത്തിരുന്നവിടെ.

ഒരായിരം കഥകൾ പറഞ്ഞൊരാ നാളുകൾ;
മേഘങ്ങൾ പോൽ ഒഴുകിയ വേളകൾ;
ചിറകു വിടർത്തി  പറന്നൊരാ സന്ധ്യകൾ;
ഇന്നും കൺമുന്നിൽ തിളങ്ങും താരങ്ങളായി.

 ഗൗരവും തുടിക്കും മുഖാവരണമണിഞ്ഞിന്ന്;
ഒരുവാരയകലെ കൽപടവുകളിലിരുന്ന്
നിർവികാരമാം വാക്കുകളോതി
വിടചൊല്ലും രംഗം അരങ്ങേറിയവിടെ.

പാർവണ ചന്ദ്രിക  പൂത്തരാവിൽ;
മോഹങ്ങളാലോല ഭാവതലങ്ങളിൽ;
കത്തുന്നകനവിലെ പിൻവിളി കേൾക്കുവാൻ,
ഒത്തിരി ഒത്തിരി കൊതിച്ചു പോയി.

Share :