Archives / August 2020

ഗാഥ
നീയും ഞാനും മരണപ്പെട്ട കവിത

വലിയൊരൊച്ചയോടെ

തണുത്തുറഞ്ഞ 

അന്ധകാരത്തിന്റെ 

ഒറ്റപ്പെടലിലേക്ക് 

തുറക്കുന്ന ജാലകപ്പാളികൾ...

 

ഇന്നലെകളെക്കുറിച്ച്

മുറുമുറുക്കുന്ന വേനൽ 

ഭാവിയെ ഭൂതകാലമാക്കുന്ന 

ചിപ്പിക്കുള്ളിലേക്കടയുന്നു  

ഇന്നുകളുടെയോർമ്മകൾ ...

 

തൊലിയടര്‍ന്നസ്വസ്ഥതയുടെ  

വിളുമ്പില്‍നിന്നുകൊണ്ട്

നീയില്ലാത്തയെന്റെ 

പകലിരവുകളുടെ 

അളവുകോലുകൾ 

തൂക്കിനോക്കാറുണ്ട് ...

 

സ്മരണകൾ കോർത്ത 

ചിന്തകളുടെയകവേവുകളിൽ 

മരിച്ച നിന്നെയുമെന്നെയും 

രഹസ്യലിപികളാൽ 

കവിതയായ് കോറിയിടുന്നുണ്ട് 

 

 

Share :