Archives / july 2021

  പാർവ്വതി ജയകുമാർ
     ഒന്നും അറിയാതെ 

 ഇവിടം ചുറ്റിലും ഇരുട്ടാണ് അമ്മേ..

പേടിയായിട്ട് പാടില്ല അമ്മേ..

ആരും ഒന്നും മിണ്ടുന്നില്ല അമ്മേ..

അച്ഛൻ എവിടെ പോയി അമ്മേ..

കൈയിൽ ഇരുന്ന പാവ എങ്ങോപോയി അമ്മേ..

ആരോ കരയുന്ന ശബ്ദം അമ്മേ..

വിമാനം താഴെ എത്തിയില്ല അമ്മേ..

ആരോ എന്നെ താങ്ങി എടുക്കുന്നു അമ്മേ..

എന്റെ കൂടെ വരുന്നില്ലേ അമ്മേ..

വീട്ടിലേക്കു പോകാം അമ്മേ..

പേടിയാകുന്നു അമ്മേ എഴുന്നേൽക്ക് അമ്മേ..

 

                          

             

,

Share :