Archives / March 2018

സ്വയംപ്രഭ
മനസിനെ കള്ളം പഠിപ്പിക്കുന്നവർ

യാത്ര കഴിഞ്ഞു തിരികെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കൈ നിറയെ അവൾക്കായി കൊണ്ടുവന്നതൊക്കെയും എന്നെ പുച്ഛ ഭാവത്തിൽ നോക്കുന്നതായി എനിക്ക് തോന്നി .ആ നിമിഷംമുതൽ ഞാൻ എന്നെ തന്നെ വെറുത്തു തുടങ്ങി.

ആ വെറുപ്പ് എന്നിൽനിന്നും അവൾക്ക് മാത്രമേ എടുത്തു മാറ്റാൻ കഴിയു എന്ന് എനിക്കറിയം . എന്നാൽ അവൾ വരികയുമില്ല -എന്നോട് മിണ്ടുകയുമില്ല ,എന്റെ മനസിനെ ഞാൻ തന്നെ കള്ളം പഠിപ്പിച്ചു എടുക്കുകയായിരുന്നു . അത്തരം കള്ളം പഠിപ്പിക്കലിൽ എനിക്ക് ചുറ്റും എപ്പോഴും അവളുണ്ട് - എല്ലാർവരുമുണ്ട് , പക്ഷെ അവയൊക്കെത്തന്നെ കള്ളം പഠിപ്പിക്കലാണെന്ന സത്യം പുറത്തുവരുമ്പോൾ എന്നിൽ ഉണ്ടാകുന്ന ഒരു ശൂന്യതയുണ്ട് - ആ ശൂന്യതയാണ് എന്നെ വീണ്ടും കാണാപ്പുറങ്ങൾ തേടാനുള്ള വ്യഗ്രത ജനിപ്പിക്കുന്നതും .

ആ വികാരത്തിൽ തന്നെയാണ് അന്ന് ഞാൻ കിടന്നുറങ്ങിയത്
അടുത്ത ദിവസം ഞാൻ ഉണരുമ്പോൾ തന്നെ ഒരു പന്തികേട് തോന്നി . ആദ്യം ഞാൻ അത് കാര്യമാക്കിയില്ല. പതിവ് പോലെ പുറത്തിറങ്ങി ഗേറ്റ് പൂട്ടി നിരത്തിലൂടെ നടന്നക്കാൻ തുടങ്ങിയപ്പോൾ ആ പന്തികേടിനു രൂപ ഭാവങ്ങൾ മാറുന്നത് ഞാൻ അറിഞ്ഞു .

എനിക്ക് എതിരെ നടന്നു വരുന്നവരെ എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല . എങ്കിൽ അവർ എന്തെങ്കിലും എന്നോട് ചോദിയ്ക്കാൻ തുടങ്ങുമ്പോൾ ഞാൻ അവരെ ഒഴിവാക്കി നടക്കാൻ ശ്രമിച്ചു . അതിനു കാരണമുണ്ട് , അവർ എന്നോട് ചോദിക്കുന്നതിനു മുൻപ് തന്നെ എനിക്ക് അറിയാം - എന്താണ് ചോദിക്കുകയെന്ന്‌ !. അവരെ ഞാൻ വേഗം കടന്നു പോകും ,തിരിഞ്ഞു നോക്കാതെ

എനിക്ക് മുന്നോട് നടക്കാനാകാതെ ശരിക്കും വിഷമിച്ചു .ആരെയും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല .എങ്കിലും അവർ എന്നോട് സംസാരിക്കുമ്പോൾ അവരുടെ മനസ് എനിക്ക് വായിക്കാൻ കഴിയുന്നുണ്ട്താനും . ഈ അവസ്ഥയിൽ എനിക്ക് മുന്നോട് നടക്കാൻ കഴിയില്ലെന്നു തോന്നിയ നിമിഷം ഞാൻ തിരികെ നടന്നു -വീട്ടിലേക്ക്‌ .

വീട്ടിൽ തിരികെ എത്തിയതിനു ശേഷമാണു എനിക്ക് ശ്വാസം നേരേ വീണത് . വീണ്ടും ഞാൻ വീടിനു പുറത്തു വന്നു ഗേറ്റ് അടച്ചു താഴിട്ടു പൂട്ടി .അതോടെ എനിക്ക് അല്പം ആശ്വാസം തോന്നി

ആ ആശ്വാസത്തിൽ - ദൈവത്തിൻറെ മാലാഖമാർ എനിക്ക് ചുറ്റും നിൽക്കുന്നതായി ഞാൻ കണ്ടു . \\\" നീ ഏകനല്ല \\\" എന്ന് എന്റെ മനസ് മന്ത്രിച്ചു . ഇപ്പോൾ ഏകാന്തത എനിക്ക് വിമ്മിഷ്ടടമായി തോന്നുന്നതേയില്ല

നന്മനിറഞ്ഞ മാലാഖമാർ എനിക്ക് പുതിയ വചനങ്ങൾ പറഞ്ഞു തന്നു . മാലാഖമാർ എനിക്ക് ചുറ്റും കവചമായ് എന്നെ സംരക്ഷിക്കുന്നു . എൻ്റെ ശ്രദ്ധ ഇപ്പോൾ അക്ഷരങ്ങളിലേക് - വചനങ്ങളിലേക്ക് - ആ നിമിഷം മുതലാണ് ഈ ജന്മത്തിനു ഒരു അർഥമുണ്ടെന്നു എനിക്ക് തോന്നിത്തുടങ്ങിയത്.....

Share :