Archives / August 2020

ബിനു. ആർ.
 ഭ്രമം. 

സംഭ്രമം ഓരോരുത്തരിലുംഒരേവാക്കാകുന്നൂ, 

ഭ്രമത്തോടെ മറ്റുള്ളവരെയുംഉറ്റുനോക്കുന്നൂ ഉലകിൽ... 

ചലിക്കുന്നതെല്ലാം സത്യമെന്നുധരിക്കുന്നൂ ചിലർ, 

ചരം ചിരം സുസ്ഥിതമെന്നിങ്ങനെ ഭ്രമിക്കുന്നൂ.. 

 

എന്നിലേക്കാളും  വളരുന്നതിഷ്ടമില്ലാത്തവർ 

ഇടിച്ചിരുത്തുന്നൂ സംഭ്രമത്തോടെയും ഭ്രമത്തോടെയും... !

 

ചിലകാലം മെരുക്കുമെന്നുചിന്തിക്കുന്നതെല്ലാം 

സ്വയംബോധനത്തിൽ ചിന്തയില്ലാതാകുന്നതും, 

ചിലകാലങ്ങളിൽ ചിന്തിക്കുന്നവർ ഇവർ 

ചിന്തകളിലെല്ലാം സംഭ്രമം നിറച്ചവർ... 

 

ചിരകാലസ്മരണവച്ചുപുലർത്തണമെന്നുചിന്തിക്കുന്നവർ, 

ചിലർ സ്വയം വാദിക്കുന്നൂ സ്വാർത്ഥതമാത്രം വച്ചുപുലർത്തുവാൻ... 

 

ചിലകാലങ്ങളിൽ തൻചിന്തകളിൽ വരാത്തവരെയെല്ലാം 

ചിന്തിക്കാത്തവരെന്നുസ്വയം മദിക്കുന്നൂ ചിലർ... !

 

പലകാലങ്ങളിൽപ്പോലും നന്മ നിറക്കാത്തവർ, 

നന്മയെക്കുറിച്ചു വാചാലരാകുന്നൂ... 

 

പലരൂപത്തിലും ഭാവത്തിലും സ്വാർത്ഥചിത്തരാകുന്നവർ, 

നന്മയുടെ മണിക്ക്യം കാണാതിരിക്കുന്നൂ.. 

 

പലപ്പോഴും ചുറ്റുമുള്ളപഗ്രഹങ്ങളെ കാണാതിരിക്കുന്നവർ, 

ചുറ്റുംനിറഞ്ഞ വൈതരണികളെ കാണാതിരിക്കുന്നൂ... 

 

പലതും കാണാതിരിക്കുന്നവർ,  ചുറ്റുംനിന്നുവിഷക്കൂട്ടുകൾ കൂട്ടുന്നവർ 

ഭ്രമത്തോട നിരന്നുനിന്നു ഗാഗ്വാവിളികൾക്ക് നേർസാക്ഷ്യം പറയുന്നൂ... !

          

             

Share :