Archives / july2020

ജയ. വി. എസ്
: കത്തിമുനയിലെ ഹൃദയം. 

നീരു വന്നു വീർത്തിരുന്ന എന്റെ ഹൃദയത്തിൽ 
അയാൾ തൊടുമെന്നു 
വെറുതെ ഞാൻ ആശിച്ചു..... 
വെറും വെറുതെ.... 
പക്ഷെ അയാളെന്നെ 
തിരിഞ്ഞോന്നു നോക്കി പോലുമില്ല..... 
അപ്പോഴും എന്നോ സ്നേഹിച്ചു പോയ ഹൃദയം അയാൾക്കു വേണ്ടി വെറുതെ തുടിച്ചു.... 
കണ്കോണിലോഴുകുന്ന
നീർചാലുകൾ വൃഥാ 
താഴെക്കൊഴുകിപ്പരന്നു
വിറയാർന്ന അധരത്തിൽ ഒരിറ്റുജല കണം ആരിറ്റു തരുമെന്ന് എന്റെ മറയുന്ന കൺകാഴ്ച വെറുതെ തിരഞ്ഞു. 
അയാൾ കുത്തിക്കയറ്റിയ കത്തിപ്പിടിയിലുടക്കി

എന്റെ അവസാനശ്വാസവും അയാൾക്കൊപ്പം പോയി മറഞ്ഞു... 

 

Share :