Archives / july2020

ജോസഫ് ജോർജ്
മഹത്തരമായ ജീവിതം മഹാത്മാക്കളിൽ നിന്ന്

മനുഷ്യജീവിതം മഹത്തരമാകണമെങ്കിൽ നമ്മൾ വായിച്ചറിഞ്ഞതിൽ നിന്നും, കണ്ടറിഞ്ഞതിൽ നിന്നും, പൂർവികരിൽ നിന്നു കേട്ടറിഞ്ഞതിൽ നിന്നും നല്ലതിനെ തിരിച്ചറിയുവാനുളള അവബോധം ഉണ്ടാകുമ്പോഴാണ്. നമ്മുടെ പൂർവികരായ മഹാത്മാക്കൾ നമ്മൾക്ക് കാട്ടിത്തന്ന വഴികളെ അവധാനം ചെയ്യുമ്പോഴാണ് പുതിയ തലമുറയിൽ മഹത്തരമായ ജീവിതത്തിന് തുടക്കമിടുന്നത്. അത്തരം മൂല്യങ്ങളെ തിരിച്ചറിയണമെങ്കിൽ നല്ല നിലവാരമുള്ള വിദ്യാഭ്യസത്തിലൂടെ മാത്രമേ നടക്കുകയുള്ളു. ജന്മനാ മൃഗസ്വഭാവത്തിൽ വളർന്നുവരുന്നവെരപ്പോലും നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും, ആത്മീയമായ ഉപദേശത്തിലൂടെയും, മഹാൻമാരാക്കി മാറ്റാൻ കഴിയുമെന്ന് അവരുടെയൊക്കെ ജീവചരിത്രത്തിലൂടെ വായിക്കുവാൻ കഴിയും.

സ്വാമി വിവേകാനന്ദൻ പറഞ്ഞ മഹദ്ച

നങ്ങളാണിവയെല്ലാം

1.വിദ്യാഭ്യാസം മനുഷ്യനെ മനുഷ്യനാക്കുന്ന പ്രവർത്തനമാണ്. മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം.

2അജ്ഞതയിൽനിന്ന് കരകയറുവാൻ മാർഗ്ഗം ഒന്നേയുള്ളു. വിദ്യസമ്പന്നരാകുക, അറിവുനേടി വളരുക.

3ആദർശം താഴ്ത്താനും പാടില്ല. വമ്പിച്ച ആദർശനിഷ്ടയും അതോടൊപ്പം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പാൻ ശ്രമിക്കണം.

4അനുസരണ, സന്നദ്ധത, ലക്ഷ്യബോധം എന്നിവ നിങ്ങൾക്കുണ്ടങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല.

5എല്ലാ വികാസവും ജീവിതമാണ്. എല്ലാ സങ്കോചവും മരണമാണ്. ആദ്യം തന്നിൽത്തന്നെ വിശ്വാസമുള്ളവരാകുക. പിന്നെ ഈശ്വരനിലും.

ജീവിച്ചിരിക്കമ്പോൾ കഴിയുന്നത്ര സൽക്കർമങ്ങൾ ചെയ്യാൻ നാം മടികാണിക്കേണ്ടതില്ല. അതാണ് ജീവിതത്തിൽ നമുക്ക് നേടികൊടുക്കാവുന്ന മഹാധനം.

ഇന്ത്യയുടെ11-മത്തെ രാഷാട്രപതിയായ ഡോക്ടർ എ.പി.ജെ. അബ്ദുൾകലാം യുവജനതയോട് ആഹ്വാനം ചെയ്തത് "ഭാവിയെപ്പറ്റി സ്വപ്നം കാണുകയെന്നതാണ്". അദ്ദേഹം മറ്റൊരുകാര്യകൂടിപ്പറയുന്നു. "യാഥാർത്ഥ്യങ്ങളെ അവഗണിക്കരുത്, സ്വയം മാറാൻ തയ്യാറാകാത്തവന് ലോകത്തെ മാറ്റിമറിക്കാനാവില്ല".

പുതിയ തലമുറയെപ്പറ്റി:- ഇന്ന് ലോകത്തിൽ നടക്കുന്ന എന്തിനെപ്പറ്റിയും കൂടുതൽ അറിവുകൾ ഒരു വിരൽത്തുമ്പിൽ കിട്ടുകയെന്നുപറയുന്നത് മനുഷ്യന് അവൻെറ ബുദ്ധിവൈഭവം എത്രമാത്രം വികസിച്ചു എന്നതിന് തെളിവാണ്. ഏതൊരു നല്ലകാര്യത്തിനും ഒരു ചീത്തവശം കുടെയുണ്ടായിരിക്കും. ഇത്തരം തിരിച്ചറിവ് അവൻ വളരുന്ന കുടുംബത്തിൽനിന്നും, വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുമാണ് ലഭിക്കേണ്ടത്. ഇന്നത്തെ രാഷ്ട്രീയ നേതക്കന്മാരെല്ലാം സ്വാർത്ഥതക്കും, അക്രമത്തിനും, അധികാര രാഷ്ട്രീയതക്കുംവേണ്ടി വളർന്നുവരുന്ന യുവാക്കന്മാരെ ഉപയോഗിച്ച് ചീത്തവഴികളിലേക്ക് തള്ളിവിടുകയാണ്. ഇതുകാരണം കുടുംബബന്ധങ്ങൾ ഇല്ലാതെയാകുന്നു. യുവാക്കൾ ലഹരിക്കടിമയാകുന്നു. ഇൻറർനെറ്റിനും മൊബൈൽ ചാറ്റിംഗിനും അടിമകളാകുന്നു.

"മനസ്സുണ്ടോ മരുന്നുണ്ട്"! എന്ന തലക്കെട്ടിൽ ഒരു മലയാള ദിനപത്രത്തിൽവന്ന റിപ്പോർട്ട് എന്നെ വല്ലാതെ സ്പർശിക്കുകയുണ്ടായി. നാലു വീടുകളെടുത്താൽ അതിൽ ഒരു വീട്ടിൽ ചികത്സിക്കപ്പെടേണ്ട മാനസികപ്രശ്നമുള്ള ആളുണ്ട് എന്ന സ്ഥിതിയിലേക്കാണ് പോക്ക്.

മഹാത്മാ ക്കളെക്കുറിച്ച്:- നമ്മുടെ രാഷ്ട്രപിതാവായ മഹ്ത്മഗാന്ധിയുടെ പൂർവചരിത്രം എടുക്കുകയാണങ്കിൽ പലപല തെറ്റുകളിൽനിന്ന് മാനസാന്തരപ്പെട്ട് ഒരു നല്ല മനുഷ്യനായിത്തീരുന്നതുകാണാം. തെറ്റുമനസ്സിലാക്കിയ മോഹൻദാസ് പിതാവിൻെറ സന്നിധിയിൽ മേലിൽ ഇതാവർത്തിക്കില്ലന്ന് ദൃഢപ്രതിജ്ഞ ചെയ്തു.

മാർട്ടിൻ ലൂഥർകിംഗ് ജൂനിയർ അമേരിക്കയിലെ കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി, 'എനിക്കൊരു സ്വപ്നമുണ്ട്' (I have a dream) എന്ന പ്രഖ്യാപനത്തോടെ അക്രമരഹിതമാർഗ്ഗം അവലംബിച്ചപ്പോൾ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. നിൻെറ സ്വപ്നം വെറും ചീട്ടുകൊട്ടാരമാണ് - ദിവാസ്വപ്നമാണ് - നടക്കില്ലയെന്നുവരെ പറഞ്ഞു കളിയാക്കി. 

സൗത്താഫ്രിക്കയിൽ നിലനിന്നിരുന്ന വർണവിവേചനത്തിനെതിരെ ആയുധമേന്താതെ പോരാടി 21വർഷം ജയിലിൽ കിടന്ന നെൽസൺ മണ്ടേലയെ വിമർശകർ വെറുതേവിട്ടില്ല. "നീ ഗാന്ധിജിയല്ല, മാർട്ടിൻ ലൂഥറല്ല, മണ്ടേലയാണ്. ഇത് ഇന്ത്യയല്ല, അമേരിക്കയല്ല, ദക്ഷിണാഫ്രിക്കയാണ്." നിൻെറ ജീവിതം നീ പാഴാക്കരുത്. എലിനോർ റൂസ്വെൽറ്റ് പറഞ്ഞതോർക്കുക. "No body can hurt you without your permission". 

ഗാന്ധിജിയും, മാർട്ടിൻ ലൂഥർകിംഗും, നെൽസൺ മണ്ടേലയും ഇന്നു ലോകം അറിയപ്പെടുന്ന മഹാത്മാക്കളാണ്. നമുക്കും നമ്മുടെ യുവജനങ്ങളെ നേർവഴിയിലേക്കു കോണ്ടുവരുവാൻ മഹാത്മക്കളുടെ ജീവചരിത്രം ഉപകാരപ്രദമാകട്ടെ.

Share :