Archives / july2020

C. P. സുരേഷ് കുമാർ
ഉറങ്ങുന്ന ദൈവങ്ങൾ

ഉറങ്ങുന്ന ദൈവമേ 

 നീയിനിയും 

ഉണരുമ്പോൾമുക്തി തന്നനുഗ്രഹിയ്ക്ക
ഉർവ്വിയിൽ  ഉറങ്ങുന്ന മനുഷ്യരെയെന്നും നീ ഉണർത്തുവാൻ മാത്രം ഉണർന്നിരിയ്ക്ക.

ഉഷസ്സിലലിയുന്ന  ചാരുതയേകിടാൻ
ഉർവരം എന്നും  ചമഞ്ഞിടുമ്പോൾ
ഉലകിൽ അലയുന്ന
ഉറ്റവരെക്കാൺകെ
എൻ നെഞ്ചകമെന്നും

നീറി വിങ്ങുന്നു.

ഉതിരുന്ന
അശ്രുകണങ്ങളിൽ

മെല്ലെ
ഊഷരമാകുന്ന ആഷാഡമാസങ്ങൾ
ഉദിയ്ക്കുവാൻ 

തക്കം പാർത്തിടും 

പകലോന്റെ ഉള്ളവും 

അറിയാതെ 

വിങ്ങുന്ന നാളിലായി 

ഉത്തരം മുട്ടുന്ന
ചോദ്യത്തിൻ മുന്നിൽ
ആടിയുലയുന്നു
നികൃഷ്ടരാംജന്മങ്ങൾ
ഉണർന്നിരിക്കുന്ന 

നേരത്തുമങ്ങനെ 

 ഉണ്മയെ പന്തയമാട്ടി 

രസിക്കുന്നു 

ഉച്ചക്ക് ഉദിച്ച്
ഉയിർതെറ്റിവന്നിടും
ഉച്ചിയിൽപൂക്കാ-

മരങ്ങളും ചുറ്റും
ഉൽക്കപോൽ

പതിച്ചുലകിൻ

 കണങ്ങളായി 

ഉൾത്തളമൊക്കവേ
നീറ്റിപ്പുകയ്ക്കുന്നു 

ഉൾവിളിയൊന്നും അറിയാതിരിയ്ക്കുന്നു. 

 

Share :