Archives / july2020

കാരൂർ സോമൻ
നക്സലൈറ്റ്

കറുത്ത വെയിലിൽ
പുഴുക്കുത്തേറ്റ്
എല്ലുമുറിയെ പണിയെടുത്ത്
നിന്റെ വിശപ്പ് മാറ്റിയ
നീതിയുടെ കാവലാളെ
എന്റെ പുറംചട്ടയിൽ
നിന്റെ കുസൃതി
എനിക്കെന്നുമൊരു നോവായിരുന്നു.

എന്റെ ചോരയും
എന്റെ നീരും
എന്റെ സ്വപ്നങ്ങളും
നിങ്ങൾ പൊടിച്ചെടുത്ത്
അരച്ചു കലക്കി കുടിച്ച് തീർത്തില്ലേ
പകയുടെ പൊരുളറിഞ്ഞില്ലേ

ഇനി ഞാൻ വെറുമൊരു കഥ
നിങ്ങളുടെ ചരിത്രത്തിലെ
ഏഴാമത്തെ
വെറും ഖണ്ഡിക .

Share :