Archives / july2020

 ശ്രീകല ഇടിക്കര
പ്രതീക്ഷ

    പരമശിവൻ്റെ

വലംകൈയ്യിലെ

തുടിയോടു തോന്നിയ

പ്രണയം

അവളെ

ഇടം കൈയ്യോടു

ചേർത്തു ..

അവർ

അർദ്ധനാരീശ്വരരായി.

ജഡയിലെ

ഗംഗ കരഞ്ഞു

മനസ്സാൽവരിച്ചവനെ

വശത്താക്കിയ

വശ്യസുന്ദരിയെ ഓർത്ത് .

ഇന്നും,

ഹിമവാൻ്റെ

പാദങ്ങളെ

ചുംബിച്ചു കൊണ്ട്

ഗംഗ ഒഴുകി നീങ്ങുന്നു.

ഒരിക്കൽ

തന്നെ 

ശിരസ്സിൽ നിന്നെടുത്ത്

ഹൃദയത്തോട് 

ചേർത്തു

വെയ്ക്കുമെന്നോർത്ത്.

 

 

Share :