പ്രതിരോധശക്തി
COVID -19 എന്ന വയറസ്സ് ഒരു സാംക്രമിക രോഗത്തിന്റെ രൂപത്തിൽ ലോകം മുഴുവൻ
പടർന്ന് പിടിക്കുകയാണ്. അതിനെ ചെറുത്തുനിർത്താനുള്ള vaccine
കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. എന്നാൽ എങ്ങനെ സ്വയമേ
ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കാം എന്നതിനുള്ള ചില
പൊടിക്കൈകൾ ആയൂർവേദവുമായി ബന്ധപ്പെട്ട് social media -ൽ നമുക്ക് കാണാം.
ഇവിടെ പാരമ്പര്യ വൈദ്യത്തിൽ നിന്ന് പകർന്നു കിട്ടിയ ഒരറിവ് പങ്കുവയ്ക്കാം.
ആഹാരം തന്നെ ഔഷധമായ ഒരു മരുന്നിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
തയാറാക്കുന്ന വിധം :- ഒരു ഗ്ലാസ്സ് പാലെടുക്കുക അതിൽ ശുദ്ധമായ മഞ്ഞൾപ്പൊടി
(കവർ പാക്കറ്റ് ഉപയോഗിക്കരുത് )ചേർത്ത് തിളപ്പിക്കുക. പാലിന് മഞ്ഞ നിറം
വരുന്ന പാകത്തിന് മഞ്ഞപ്പൊടി ആകാം (1/2 ടീസ്പൂൺ) ദഹനശക്തി
കൂടുതലുള്ളവർക്ക് അല്പം മഞ്ഞൾപ്പൊടി കൂടിയാലും ഒരു കുഴപ്പവുമില്ല. അതിന്
ശേഷം നന്നായി തണുക്കാൻ അനുവദിക്കുക പൂർണ്ണമായും തണുത്തതിന് ശേഷം (1
സ്പൂൺ ) ശുദ്ധമായ തേൻ കലർത്തി കുടിക്കുക. രാവിലെ ആദ്യ ഭക്ഷണമായി വേണം ഇത്
ഉപയോഗിക്കാൻ. ഒരു മണിക്കൂറിന് ശേഷം പ്രാതൽ കഴിക്കാം. 30 വയസ്സ് പ്രായം
കഴിഞ്ഞവർ 1/2ഗ്ലാസ്സ് പാലിൽ 1/2ഗ്ലാസ്സ് വെള്ളം ചേർത്ത് തയാറാക്കുക. ആട്ടിൻ
പാലാണ് ഇതിന് ഉപയോഗിക്കുന്നതെങ്കിൽ അത്യുത്തമം , പശുവിൻ പാലാണെങ്കിൽ
ഉത്തമം, കവർ പാലാണെങ്കിലും കുഴപ്പമില്ല.
ആയൂർവേദ മൂലഗ്രന്ഥങ്ങളിൽ മഞ്ഞളിന്റെയും, തേനിന്റെയും ഔഷധ ഗുണങ്ങളെ
കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മഞ്ഞൾ, പാൽ, തേൻ ഇവ മൂന്നും ഈ
രൂപത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ അതിന്റെ ഗുണങ്ങൾ ശരീരത്തിൽ
സാംശീകരിക്കുന്നതിന് എളുപ്പമായിത്തീരുന്നു. കൂടാതെ ഇത് നിത്യജീവിതത്തിന്റെ
ഭാഗമാക്കിയാൽ ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിക്കും, ചർമ്മരോഗങ്ങൾ മാറും,
അലർജി (തുമ്മൽ )എന്നിവ മാറിപ്പോകുന്നു. പാരമ്പര്യമായി വരുന്ന കാൻസറിനുള്ള
സാധ്യതകൾ വരെ ഇല്ലാതാകുന്നു. ഒരു പാർശ്വഫലങ്ങൾ ഇല്ലാത്ത ഈ ആഹാരം
കോവിഡ് കാലത്തെ പ്രതിരോധിക്കാൻ നമുക്ക് ഉപയോഗിക്കാം. 9995601644
എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം.