Archives / july2020

അനീഷ് ആശ്രാമം
പാഴ്ജനി

വർണ്ണരാജി മാഞ്ഞു വിണ്ണിൽ
മേഘച്ചിത്രമായെൻ മോഹം മിഴികളിൽ
സാഗരതീരങ്ങളിലെങ്ങോ വീണുപോയ്
സൂര്യകിരണമീ സായംസന്ധ്യയിൽ

നറുവെണ്ണിലാവിൻ പുലരിയിൽ
വിരിയും പൂവിൽ സ്നേഹം പകരും
മാഞ്ഞുപോകുന്ന മഞ്ഞും, ഇളംതെന്നലും
മനമുരുകും കനവിൻ ഓർമ്മയിൽ
നിറയും അമ്മമനം കടലലപോൽ
കുഞ്ഞുനൊമ്പരമായൊരു മന്ദഹാസം

ഒരുമാത്ര നീയെന്നരികിൽ വരുമെന്ന്
കരൾച്ചിമിഴിൻ കിളിവാതിൽ കേഴും
ദൂരെ ദൂരെ ഒരു വിളികേൾക്കുവാൻ
ഇരുൾവഴിയിൽ കാതോർത്തു നിൽക്കുമോരമ്മ.

 

Share :