Archives / july2020

രേണുക ലാൽ
കാനന സൂര്യൻ

കാനന സൂര്യനെ കണ്ടതുപോൽ 

ലെൻറെ മനസ്സിൽ നിൻ  ചിത്രം വരച്ചിരുന്നു 

ആരോരുമറിയാത്തോരേകാന്ത തപസ്സിന്റെ  

അധിപനായി നീയങ്ങു വാണിരുന്നു 

അധിപനായി  നീയെന്നിൽ വാണിരുന്നു (കാനന )

 

ആയിരം പൂർണേന്ദു  ഉള്ളിൽ ഉദിച്ചൊരാ   

രാവിൽ ഞാൻ നിൻ മനം കൊതിച്ചിരുന്നു 

എന്റെയെൻറെയെന്നോതുവാൻ നിനച്ചിരുന്നു 

വരുമെന്നു ചൊല്ലി നീ, ചൊല്ലി നീയെൻറെയാ  

പടിവാതിലോളം വന്നെത്തിരുന്നു (കാനന ) 

 

മാരിക്കാർവീശുമ്പോൾഉള്ളംകൊതിക്കുമെൻ 

മഴമേഘവർണ്ണൻ ശ്രീ റാം അല്ലയോ 

പറയാതെ പറയാതെൻ നുള്ളിൽ ഒളിച്ചൊരാ 

പ്രണയസ്വകാര്യം നീയറിഞ്ഞതില്ലേ? 

ഒന്നും മൊഴിയാതെ എങ്ങോ മറഞ്ഞതെന്തേ? 

           

 

 

Share :