Archives / july2020

ശുഭശ്രീപ്രശാന്ത് ക്ലിനിക്കൽ നുട്രീഷനിസ്റ്, ആറ്റുകാൽ ദേവി ഹോസ്പിറ്റൽ
ചായ മൻസ ഇലകളുടെ രാജാവ്

 

അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത് ഉത്ഭവിച്ചുവെന്നു കരുതപ്പെടുകയും,മായൻ ചീരയെന്നും, മെക്സിക്കൻ മരച്ചീരയെന്നും,
ട്രീസ്പിനാച്ച്യെന്നും അപരനാമങ്ങളും ഉള്ള ചായമൻസ ,Cnidoscolus aconitifolius എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. മായൻ
വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായമൻസ .പോക്ഷക-ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ഇലകളെയും പിന്നിലാകുന്നതിനാലാണ് ഇവയെ ഇലകളിലെ രാജാവ് എന്ന് അറിയപ്പെടുന്നത് .

ചായ മൻസയിലെ പോക്ഷകങ്ങൾ

 

സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാള്‍ മൂന്നിരട്ടിയോളം പോക്ഷക മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ചായ മന്‍സയെ വ്യത്യസ്തമാക്കുന്നത്.വിറ്റാമിന്‍ A B C, ബീറ്റാകരോട്ടിന്‍, പ്രോട്ടീൻ,ഫോസ്ഫറസ്, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻഡിഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണ് മുട്ടക്ക് സമാനമായ പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. 100g ഇലയിൽ 5.7% പ്രോട്ടീൻ,1.9%നാരുകൾ,199.4mgകാത്സിയം,217.2mgപൊട്ടാസ്യം,11.4mgഇരുമ്പ്, 164.7mgവിറ്റാമിൻC,0.085mgകരോട്ടിൻ തുടങ്ങിയ പോക്ഷമൂല്യങ്ങൾഅടങ്ങിയിട്ടുണ്ട് .


ചായ മൻസ കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ

ഇതിൽ ധാരാളം ഭക്ഷ്യനാരുകളും, കാൽസ്യം ,പൊട്ടാസ്യം ,ഇരുമ്പ് മുതലായ അനേകം ധാതുകളും വൈറ്റമിൻ എ,ബി,സി എന്നിവയും കരോട്ടിനും, നിരോക്സീകാരികളും, മാംസ്യവുമൊക്കെയുണ്ട്.

 രക്ത ചങ്ക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

 ദഹനത്തെ സഹായിക്കുന്നു.

 കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .

 വെരികോസ് വെയിൻ എന്ന രോഗത്തിന്റെ കാഠിന്യം
കുറയ്ക്കാൻ സഹായിക്കുന്നു .

 കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു

 ഭാരം കുറയ്ക്കാൻ സഹായിക്കുന്നു

 എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ
സഹായിക്കുന്നു.

 ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ
സഹായിക്കുന്നു

 തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പി
ക്കാൻ സഹായകരമാണ്

 വാത ജന്യ രോഗങ്ങളെ കുറയ്ക്കാൻ സഹായകരമാണ്

 പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനംഉത്തേജിപ്പിച്ച്
പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായകരമാണ് .

 രക്തത്തിലെ ഓക്സിജന്റെ അളവ് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി
സഹായിക്കുന്ന ഒന്നാണ് ചായ്മന്സ.

 മലബന്ധത്തെ നിയന്ദ്രിക്കാൻ സഹായിക്കുന്നു

 കലോറി കുറച്ച് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന്
സഹായിക്കുന്നുണ്ട് ഇവ

ശ്രദ്ധിക്കുക

ഗുണകരമായ ഔക്ഷതമൂല്യമുള്ള ചായ മൻസായിൽ  hydrocyanic glycosidesയെന്ന ആരോഗ്യത്തിന് അല്പം ദോഷകരമായ
ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട് .{കപ്പയിലേത് പോലെയുള്ള മട്ട് അടങ്ങിയിട്ടുണ്ട്}. നന്നായി വേകിച്ചാൽ നശിച്ചുപോകുന്ന ഈ
രസവസ്തുവിന്റെ സാനിധ്യം ഉള്ളതിനാൽ ഇവയെ നന്നായി വേകിച്ചു കഴിക്കുക . സലാഡ് രൂപത്തിൽ മറ്റുള്ള ഇലകൾ
ഉപയോഗിക്കും പോലെ ഉപയോഗിക്കരുത്

ചായമൻസയുടെ രുചി വിഭവങ്ങൾ

ചായ മൻസ ഇലകളിൽ അടങ്ങിയിട്ടുള്ള കട്ട് പാകം ചെയ്യുമ്പോൾ ഇല്ലാതാകുന്നതാണ്. അതിനാൽ ഈ ഇലകൾ പാകം
ചെയ്തു മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. ഇലകൾ അരിഞ്ഞ് വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക .

ചായ മൻസ ടീ

അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിക്കണം.
തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്ത് ഉപയോഗിക്കാം.

സാലഡ്

ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് കുറച്ചു വെളളം (ഇലകൾ വേവുന്നതിനു വേണ്ടത് മാത്രം) കൂടി ചേർത്ത് ചെറു
ചൂടിൽ 20 മിനിട്ട് വേവിച്ചെടുക്കണം ( ഇതിലെ കട്ട് മാറ്റാനായി ). ഇനി സാധാരണ ഉണ്ടാക്കുന്ന വെള്ളരിക്ക , തക്കാളി തുടങ്ങി
എല്ലാതരം സലാഡുകളിലും ചേർത്ത് ഉപയോഗിക്കാം . തോരനും മറ്റു വിഭവങ്ങളും സാധാരണ ഇലക്കറികൾ ഉണ്ടാക്കുന്നതുപോലെ തോരനായും , പയർ ചേർത്ത് കറിയായും ,എല്ലാം ഇവ രുചികരമാണ് .

ഓർക്കുക

ആരോഗ്യകരമായ യെല്ലാവസ്തുക്കളും അവയുടെ ഉപയോഗത്തിന്റെ പോരായിമകൾ കൊണ്ട് ദോഷകരമായി
ഭവിക്കാറുണ്ട് യാതൊരു വസ്തുവും അവ ഉപയോഗിക്കേണ്ട രീതിക്കും അളവിലും ഉപയോഗിച്ചാൽ അതിന്റെ എല്ലാ ഗുണങ്ങളും
ലഭിക്കും മറിച്ചായാൽ അമൃതാണേലും വിഷമാണ് മറക്കരുത്.

 

Share :