Archives / july 2021

ഫൈസൽ ബാവ
ആ തണലും വെയിലേറ്റു 

         

നമ്മളൊക്കെ എപ്പോഴും നിസ്സാഹരായി നിൽക്കുന്നത് യാഥാർഥ്യങ്ങൾക്ക് മുന്നിലാണ്. ഒന്നും ചെയ്യാനാകാതെയുള്ള പകച്ചു നിൽപ്പ്. സത്യമെങ്കിലും അവിശ്വസനീയം എന്ന അവസ്‌ഥ. നമുക്ക് നിരന്തരം അളവറ്റ സ്നേഹം കിട്ടികൊണ്ടിരിക്കുന്നത് പെട്ടെന്നു നമ്മളിൽ നിന്നും തട്ടി മാറ്റുന്ന അവസ്‌ഥ, എന്നും മിണ്ടിപ്പറഞ്ഞിരുന്നത് നിശ്ശബ്ദമാകുന്ന അവസ്‌ഥ, അതേ യാഥാർഥ്യങ്ങൾ തന്നെയാണ് നമ്മേ നിശ്‌ചലമാക്കുക, മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ് ഞാൻ, 
നമ്മളെ വളരെ സ്നേഹിക്കുന്ന ഒരാളുടെ വിട വാങ്ങൽ, അത് കുറിക്കാനാവാതെ, പറയാനാവാതെ നിശ്ചലമാകുന്ന ഒരവസ്ഥ, 
ശങ്കർജി എനിക്കാരായിരുന്നു എന്നതിനേക്കാൾ ആരല്ലാതായിരുന്നു എന്നതാണ് പ്രധാനം.  അത്ര ആഴത്തിൽ എനിക്ക് പോലും എന്നെ സ്നേഹിക്കുവാനയോ എന്നു ഞാൻ സംശയിക്കാറുണ്ട്. 
ആ നനവ് ബാക്കി വെച്ചാണ് ശങ്കർജി പെട്ടെന്ന് പോയത്. ഇന്നലെ വരെ മിണ്ടിപ്പറഞ്ഞ "ഫൈസൂ ലവ് യൂ ഡാ ടേക് കെയർ"  എന്നു   നിരന്തരം പറഞ്ഞുകൊണ്ടിരുന്ന  ശങ്കർജി ഇന്നിതാ അങ്ങകലെ (അകലെ എന്ന വാക്ക് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല) മിണ്ടാതെ  കിടക്കുന്നത്... 
എനിക്കു മുകളിൽ വിരിച്ച തണലതാ വെയിൽ തിന്നുന്നു. അതേ ശങ്കർജി എല്ലാവർക്കും തണലായിരുന്നു, സ്നേഹത്തിന്റെ തണൽ. ഒരിക്കൽ പോലും ഒരു സൂചിക്കുഴയിലൂടെ പോലും വെയിലേൽക്കാത്ത തണൽ.  
ഓർമകളിൽ ഇനിയാ തണൽ മരം പടർന്നു വളരും... 
ഒരു സ്വാകാര്യ ദുഃഖം നമ്മളിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ വളരെ വലുതാണ്. മരണം എന്ന സത്യം മുന്നിൽ വരുമ്പോൾ  ഇടനെഞ്ചിലെ അസ്വസ്ഥകൾ, വിടപറഞ്ഞു പോകുന്നവരേ ഓർമകൾ നമ്മെ വട്ടമിടും, എന്നാലും നമ്മൾ സ്വയം മനസിന്‌ ഉറപ്പ് ഉണ്ടേ എന്ന് പറഞ്ഞു ക്കണ്ടിരിക്കും.

മരണം റദ്ദ് ചെയ്യപ്പെട്ട ടിട്ടോണിസിന്റെ കഥയാണ് ഈ യാഥാർഥ്യങ്ങൾ ഉൾകൊള്ളാനാകത്തെയാകുമ്പോൾ ചിന്തിക്കാറ്. അറോറയെ പ്രണയിച്ചു നശ്വരനായി മാറി.. അവസാനം ചിവീടായി മാറിയ കഥ... അതിനാൽ മരണം എന്ന യാഥാർത്ഥ്യം ഉൾകൊണ്ടേ മതിയാകൂ എന്ന നിര്ബന്ധിതാവസ്ഥ ശീലിക്കുന്നു.  അതേ
റിയാലിറ്റിയാണ് മനുഷ്യനെ ഏറ്റവും ഉലക്കുന്ന സത്യം... വില്യം ടർണ്ണർ വരച്ച ആടിയുലയുന്ന കപ്പൽ പോലെയാണത്... കൊടുങ്കാറ്റിൽ പെട്ടുലയുന്ന അവസ്‌ഥ. അതിനെ ശീലിച്ചു തന്നെ നേരിടണം...
ഇതുപോലൊരു മനുഷ്യൻ ഇനിയീ ജന്മത്തിൽ തണലായി ഉണ്ടായെന്നു വരില്ല. എന്റെ പുസ്തകപ്രകാശനം തൃശൂരിൽ ശങ്കുവിനോട് ഞാൻ പറഞ്ഞു ഇത്രേം ദൂരത്തു നിന്നും ബുദ്ധിമുട്ടി വരേണ്ട... എന്റെ ഫൈസൂ എനിക്ക് വരാതിരിക്കാൻ ആകില്ല, ഞാൻ വരും യാത്രാ ബുദ്ധിമുട്ടിനെ കുറിച്ചു നീ വറീഡ് ആകണ്ട.. ലവ് യൂ ഡാ...

എന്തൊരു തണലാണ് പെട്ടെന്ന് ഇല്ലാതായത്... ഇനി ഇങ്ങനെയൊരു തണൽ വിരിക്കാൻ ഈ ജന്മത്തിൽ ഒരു മരത്തിനും സാധിക്കില്ല... ഇങ്ങനെയൊരു വേറെ മരമിനി  നമുക്ക് തണൽ തരില്ല... കരുതലുള്ള തണൽ നമുക്ക് ഇല്ലാതായി... 

കണ്ടോ കണ്ടോ Yes he is last man.... utmost happiness man... 
ഇരുന്ന് ചിരിക്കുകയാ... ഫൈസു... love you ഡാ... take care എന്നു പറഞ്ഞു ചിരിക്കുവാ.... നോക്കൂ... ശരിക്കും ഇരുന്നു ചിരിക്കുവാ... 
ഇപ്പഴും ചിരിക്കാവും...
ലവ് യൂ ഡാ  എന്നും പറഞ്ഞ്.. ഞാനിതാ ഇവിടെ വെയിലേറ്റു നിൽക്കുന്നു...

ചില മനുഷ്യർ ഇങ്ങനെ അടയാളപ്പെടുത്തിപോകും, സ്നേഹത്തിന്റെ നിർവചനമായി അവരങ്ങനെ നിത്യഹരിതമായി നമ്മളിൽ നിൽക്കും.. നിങ്ങൾ ഓരോരുത്തരിലും ഇങ്ങനെ ഓരോ ശങ്കർജിമാര് നമ്മൾ ഓരോരുത്തരിലും ഉണ്ടാകും... ഒരു തണലായി എന്റെ തണലിതാ വെയിലേറ്റിരിക്കുന്നു. ഇനി ഓർമയുടെ തണൽ മാത്രം...
ഡിഫറന്റ് മൈൻഡ് എന്ന വാട്‌സ് അപ്പ് കൂട്ടായ്മയാണ്  ശങ്കർജിയെ പരിചയപ്പെടാൻ കാരണം. അതൊരു അത്ഭുത കൂട്ടയമായാണ്.  വിവിധ മേഖലകളിലെ ഒട്ടേറെ പ്രതിഭകൾ ഉള്ള ഒരു കൂട്ടായ്മ അവരിലെ എല്ലാവർക്കും ഞാൻ പങ്കിട്ട വേദന ഈ വേർപാടിൽ ഉണ്ട് എന്നതാണ് സത്യം.

  ഫൈസൽ ബാവ

ശങ്കർജീ.. ലവ് യൂ.. ലവ് ലവ് ലവ്....

Share :