Archives / july2020

C. P. സുരേഷ് കുമാർ
പ്രവാസ ജീവിതത്തിലെ  തിരിച്ചടികൾ 

(ദുരന്തകാലത്ത് പ്രവാസജീവിതം മതിയാക്കി  സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന ഒരു  പ്രവാസിയുടെ മനസ്സിന്റെ വിങ്ങൽ

നോക്കിക്കാണുന്ന  കവിത )

 

നാട്ടിലെ പ്പട്ടിണി യെന്നെക്കവർന്നതും  

നാട് വിട്ടകന്നു ഞാൻ 

പ്രവാസി യായ്ത്തീർന്നതും 

നാടിന്ന് പെട്ടൊരാ ദുരന്തത്തിലെപ്പോഴും 

നാട്ടാരെ ക്കാണാൻ ഞാൻ മോഹിച്ചു പോയതും 

 

ദുരന്തത്തിൻ വഴികൾ

ക്കില്ലല്ലോ ദിക്കും 

ദൂരവുംകേവലം അപ്രാപ്യമാംവഴികളും 

ദുനിയാവിൽ  എവിടെൻ  സ്വർഗ്ഗവും നരകവും

ഇന്ന് 

ദുരമൂത്തയാളുകൾ 

തിങ്ങി നിറയുന്നീ  ഭൂവിൽ 

 

ശരിയായ വഴികളിൽ ചരിച്ചോരാക്കാലവും 

ശരികെട്ട നാളിലെൻ  സ്വപ്നത്തിൻ  പതനവും 

ശവമായി ജീവിച്ചു മരിക്കുമീക്കാലത്തു 

ശരണമായ്ത്തീരുന്ന 

ഒളിയമ്പിൻ വഴികളും 

 

ഇന്നെന്റെ മണ്ണിന്നു 

വിങ്ങുന്നു ഖേദത്താൽ 

ഇലപൊഴിഞ്ഞു മരമെല്ലാം 

കേഴുന്നു താപത്താൽ 

ഇന്നെന്റെ 

ദുഃഖഭാരത്തിൻ ചുമടുകൾ 

ഈ മണ്ണിലിറക്കാൻ ഇടംതേടുന്നു ഞാനിന്ന്. 

 

എനിക്കെന്റെ ചുമടിന്റെ 

കെട്ടൊന്നഴിക്കാൻ 

എനിക്കെന്റെ സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ 

എരിഞ്ഞടങ്ങിയ ഗതകാല സ്മരണകൾ 

എൻനെഞ്ചോടണയ്ക്കാൻ 

ഇന്നെന്നെ അനുവദിക്കില്ലേ.

 

 

 

Share :