Archives / july2020

ഡോക്ടർ ജയശ്രീ കൊല്ലം
മൗനനൊമ്പരങ്ങൾ

പുലരൊളി തൻ 

പൊൻകിരണങ്ങൾ 

എന്നിൽ 

പ്രകാശം ചൊരിഞ്ഞില്ല 

 

പുലർ മഞ്ഞിൻ 

മൃദു ചുംബനം 

എന്നിൽ 

പ്രണയം നിറച്ചില്ല 

 

ഉഷസ്സിൻ 

കിളിക്കൊഞ്ചൽ 

എന്നിൽ 

ഉന്മേഷം പകർന്നില്ല 

 

പാതി വിടർന്നൊരു 

പൂവിൻ സുഗന്ധം 

എന്നിൽ 

ഉന്മാദംഉണർത്തിയില്ല 

 

പൂന്തേൻ നുകർന്നൊരു 

വർണ്ണ പൂത്തുമ്പി

എന്നോട് 

കിന്നാരം ചൊല്ലിയില്ല 

 

ഇളം തെന്നലിൻ 

കുളിർ തഴുകൽ 

എന്നെ 

തരളിതയാക്കിയില്ല 

 

സന്ധ്യാമ്ബരത്തിൻ 

സിന്ദൂര ചാരുത 

എന്നിൽ 

മോഹമുണർത്തിയില്ല 

 

രാത്രി മഴയുടെ 

രാരീരം 

എന്നെ 

താരാട്ടിയതുമില്ല 

 

സ്വപ്നത്തിൻ 

തല്പമൊരുക്കി 

നിദ്രയെന്നെ 

പുണർന്നതുമില്ല

Share :