Archives / February 2018

ആർ.ബി.ശ്രീകുമാർ


ഒന്നാം ഭാഗത്തിന്റെ തുടർച്ച...........
.
കാഞ്ഞിരംകുളത്തുള്ള യേശുദാസിനും എനിക്കും റിസള്ട്ട് വന്നപ്പോള് അപ്ലൈ ചെയ്യാതെ യൂണിയന് ക്രിസ്ത്യന് കോളേജില് ജോലി തന്നു. ഞാന് സ്വര്ഗ്ഗത്തില് എത്തിയതുപോലെ.
\"ഇനിയൊരിടവും പോണ്ട. ഇടതു പക്ഷം പറഞ്ഞു ഇവിടം മുഴുവന് മാറ്റണം. മാര്സിസ്റ്റ് സംബന്ധമായ മാവോയിസം തന്നെ ശരിയാണ്. വാക്യത്തില് തെറ്റില്ല. ഇതിലൊന്നും ഒരു തെറ്റുമില്ല
\". ഈ മനോഭാവത്തിൽ ആയിരുന്നു എൻ്റെ അന്നത്തെ ചിന്ത .
മാവോയിസ്റ്റിന്റെ റെഡ് ബുക്ക് കൊണ്ടു പോയി രഹസ്യമായി വായിച്ചതിലാണ് അച്ഛന് എന്നെ ആദ്യമായി തല്ലിയത്. അത് ഞാന് പറയാം. എം.എ. രണ്ടാം വര്ഷം പഠിക്കുമ്പോള് അമ്മ ഒരു ദിവസം പറഞ്ഞു - വെളിയില് വൈകുന്നേരം കൂട്ടുകാരെ കണ്ടിട്ടു വന്നപ്പോള് -
\"അച്ഛന് വല്ലാതെ ദേഷ്യപ്പെട്ടു നില്ക്കുന്നത് കണ്ടല്ലോ. നിന്റെ പുസ്തകം പരിശോധിച്ചിട്ടാണ് അച്ഛന് ദേഷ്യപ്പെട്ടു നില്ക്കുന്നത്\" . ഞാന് പറഞ്ഞു
\"എന്റെ പുസ്തകം പരിശോധിക്കുന്നതിന്റെ കാര്യം എന്ത്?\"
\"നീ എന്തോ തോന്ന്യാസം കാണിച്ചിട്ടുണ്ട്
\" അമ്മപറഞ്ഞു.
\"നീ എന്തു പുസ്തകമണ് വായിക്കുന്നത്?
\"
ഞാന് പറഞ്ഞു. \"ലൈബ്രറി പുസ്തകം.
\"
\"ഇങ്ങനെയുള്ള പുസ്തമാണോ ലൈബ്രറിയില് കിട്ടുന്നത്?
\" അക്കാലത്ത് മാവോയിസം വായിക്കുന്നത് തന്നെ വളരെ അധികം അപകടകരമാണെന്നുള്ള ഒരു ചിന്താഗതിയായിരുന്നു-പോലീസിനു പോലും. മാവോയിസ് ലിറ്ററേച്ചര് എക്സിക്യൂട്ട് ചെയ്യുന്നവരെ അന്ന് പോലീസ് അറസ്റ്റ് ചെയ്യുമായിരുന്നു. രാജ്യദ്രോഹിയാകും എന്നുള്ള സമീപനമായിരുന്നു. അങ്ങനെ പുസ്തകം കത്തിക്കാന് അദ്ദേഹം ഒരുങ്ങി. ഞാന് പറഞ്ഞു \"കത്തിക്കരുത് തിരിച്ച് കൊടുക്കാനുള്ളതാണ് നമ്മള് മാവോബുക്ക് രഹസ്യമായി ആണ് കൂട്ടുകാരുടെ ഇടയില് ഇത് സര്ക്കുലേറ്റ് ചെയ്യുന്നത്. തിരിച്ചു കൊടുത്തില്ലെങ്കില് എന്നെ ഉപദ്രവിക്കും എന്നെ വിശ്വസിച്ചാണ് അവര് തന്നത്.\" എന്നെ തല്ലി എന്നാലും ബുക്ക് ഞാന് തിരിച്ചു വാങ്ങി കൊടുത്തു.
\"ഇന്ത്യയില് തന്നെ അറിയപ്പെടുന്ന പ്രൊഫസറായി ഇടതുപക്ഷ ചിന്തകനായിട്ട് മാറാനാണ് താല്പര്യം
\" - ഒരിക്കല് ഞാന് എന്റെ ഗുരുനാഥനോട് പറഞ്ഞു. അതുകേട്ട് അദ്ദേഹം പറഞ്ഞു.
\"നിങ്ങള് സ്വന്തമായിട്ട് ചിന്തകനാവണ്ട - നമ്മള് എല്ലാവരും ചിന്തകരാണ്.
\" അദ്ദേഹം ഓരോ തവണയും ബ്രെയിന്വാഷ് ചെയ്യുമായിരുന്നു. അദ്ദേഹം പറഞ്ഞു
\"നിങ്ങള് ഓള് ഇന്ത്യാ സര്വ്വീസ് എഴുതണം.
\" ഓള് ഇന്ത്യാ സര്വീസ് എന്നു പറഞ്ഞാല് - ഭരണകൂടമെന്നു പറയുന്നത് തന്നെ ബൂര്ഷകളുടെ സിസ്റ്റമാണ്. ഭരണകൂടം ബൂര്ഷകരുടെ ഒരു വര്ഗ്ഗമാണ്. ഈ ഭരണകൂടത്തിൻ്റെ ചൂഷണം കൊണ്ടാണ് ജനങ്ങള് ഇങ്ങനെ കഷ്ടപ്പെടുന്നത്. പാവപ്പെട്ടവര്ക്ക് ആരും സഹായം ചെയ്യില്ല. ഭരണകൂടത്തിന് ചേര്ന്ന ഐ.എ.എസ്., ഐ.പി.എസ്. ഓഫീസര്മാരും ഈ ബൂഷകളെയും ഈ ജന്മിമുതലാളി പൗരത്വത്തിന്റെ ഏറാന് മൂളികളായിട്ടു മാറുകയാണ്. ജനാധിപത്യം ജനാധിപത്യമല്ല ബൂര്ഷാ ജനാധിപത്യം അങ്ങനെ of course എന്നെക്കളും അദ്ദേഹത്തിന് നല്ല അറിവുണ്ട് ഞാന് തിരിച്ച് കണ്സീവ് ചെയ്യാന് വേണ്ടി സംസാരിക്കുണ്ടായിരുന്നു. പക്ഷേ ഞാന് അദ്ദേഹത്തോട് സൂക്ഷിച്ചേ പറയൂ ഒരു ഏറ്റുമുട്ടലിന്റെ ലെവലിലേയ്ക്ക് പോവില്ല കാരണം ബൗദ്ധികമായി ഉയര്ന്ന നിലനില്ക്കുന്ന ഒരാളോട് ഏറ്റുമുട്ടിയിട്ട് അര്ത്ഥമില്ല. അപ്പോള് 1970-ല് (1969 ജൂലൈ മാസത്തിലാണ് അപ്ലെ ചെയ്യേണ്ട സമയം അത് കഴിഞ്ഞ് പോയിട്ടും ഞാന് അപേക്ഷിച്ചിട്ടില്ല. ആ വര്ഷം ജൂലൈയിലാണ് സമയം ഇദ്ദേഹം പറഞ്ഞുവന്നപ്പോള് അന്ന് All India Service Apply ചെയ്തില്ല ) 1970 ഫെബ്രുവരി തൊട്ടെ അദ്ദേഹം പറഞ്ഞുതുടങ്ങി.
\"നിങ്ങള് ഫോം വാങ്ങിച്ചോ?
\" അദ്ദേഹത്തിന് ഒരു രീതി ഉണ്ടായിരുന്നു. ഒരോ മാസവും ശമ്പളം വാങ്ങി second saturday യില് വീട്ടില് വരും. വീട്ടില് ഞാന് അന്ന് വൈകുന്നേരമോ, പിറ്റേ ദിവസമോ അദ്ദേഹത്തെ വീട്ടില് പോയി കാണണമായിരുന്നു. അദ്ദേഹം പാന്ട്രോ ജംഗ്ഷനില് ആണ് താമസം. പുതിയ പുസ്തകങ്ങള് ഏത് വായിച്ചു എന്തായി, All India Service എന്തായി, കഴിഞ്ഞ തവണ നിങ്ങള് ഒഴപ്പിക്കളഞ്ഞല്ലോ എന്ന് പറഞ്ഞ് ഈ വര്ഷം - സമയം കഴിഞ്ഞില്ല സമയത്തിന് മുമ്പാണ് പറഞ്ഞത് ഒരു മാസം പറഞ്ഞു, മാര്ച്ചില് പറഞ്ഞു. ഞാന് ഒന്നും ചെയ്തില്ല. ഞാന് ബുദ്ധിജീവി ഇടതുപക്ഷ ബുദ്ധിജീവി, ഏഗല്സിന്റെ അടുത്ത ആളായിട്ടാണ് സ്വയം തീരുമാനിച്ചിരിക്കുന്നത്. ജീഗ്വേരാ ഡയറി വായിക്കുമായിരുന്നു. ഞാന് തന്നെ ഒരു ജീഗ്വേര എന്ന് എനിക്ക് തോന്നിയിരുന്നു. ജീഗ്വേരയുടെ ബാക്ക്ഗ്രൗണ്ട് എന്തായാലും അത് പോവട്ടെ. ഏപ്രില് മാസം first week ഞാന് വീട്ടില് വന്നപ്പോള് അച്ഛന് വെളിയില് നില്ക്കുന്നു.
\"നിന്റെ പ്രൊഫസര് ഇവിടെ ഇരുപ്പുണ്ടല്ലോ
\". ലോപ്പസ് സാര് വന്നിരിക്കുന്നു - അച്ഛന് പറഞ്ഞപ്പോള് അച്ഛന്റെ ശരീര ഭാഷയില് എന്തോ പന്തികേട് പോലെ നീ എന്താ ഇത്രയും താമസിച്ചത്? അകത്ത് മുറിയില് ലോപ്പസ് സാര് ഇരിപ്പുണ്ട്.
\"സാര് എപ്പോള് വന്നു
\", ഏതോ ഫോം വാങ്ങാന് പറഞ്ഞിട്ട് നീ വാങ്ങിയില്ലെന്ന് പറയാന്. അച്ഛന് ഐ.എ.എസ്, ഐ.പി.എസ് ഓഫീസര് അറിയാമെങ്കിലും അതിന്റെ പ്രാധാന്യവും അതിനെക്കുറിച്ചുള്ള ഉള്ക്കാഴ്ച ഇല്ലായിരിക്കാം. അതാണ് സത്യം. അദ്ദേഹം എന്ത് പറഞ്ഞാലും അനുസരിക്കുമല്ലോ എന്താണ് ഇത് അനുസരിക്കാത്തത്? അദ്ദേഹം പറഞ്ഞു-
\"നീ എഴുതിയേ പറ്റൂ എന്റെ താത്പര്യമാണ്. ഞാന് ഇത് കഴിഞ്ഞേ പോവൂ
\" എന്ന്. എന്റെ വീട്ടില് വന്ന് ഗുരുനാഥന് സത്യാഗ്രഹം ഇരിക്കും പോലെ ആയിരുന്നു. ഞാന് പറഞ്ഞു
\"സാര് ഇന്ന് തന്നെ വാങ്ങിക്കാം ഞാന് പോകുന്നതിനു മുമ്പേ വാങ്ങിക്കാം ബാലരാമപുരം പര്ട്ടിക്കുലാര് ഷോപ്പില് ഉണ്ട് അത് വാങ്ങി തന്നിട്ട് അടുത്ത ആഴ്ച ഒരു ദിവസം ലീവ് എടുക്കണം
\".
\"ഞാന് എല്ലാം പൂരിപ്പിച്ച് വയ്ക്കാം
\". ബാക്കി എല്ലാ റെക്കോര്ഡും കൊണ്ടു വരണം. അങ്ങനെയാണ് ഞാന് അപ്ലേ ചെയ്തത്. റിസള്ട്ട് 71-ല് വന്നപ്പോഴ് ഏറ്റവും വലിയ സെലിബ്രേഷന് നടത്തിയത് അദ്ദേഹമായിരുന്നു. ഞാന് മാര്ക്ക് ലിസ്റ്റ് അദ്ദേഹത്തിന് കൊണ്ടുകൊടുത്തു. ടോട്ടല് മാര്ക്ക് കുറവായിരുന്നു. ഐ.എ.എസ് അല്ല കിട്ടിയത് ഐ.പി.എസ് ആണ് കിട്ടിയത്.
\"ഇപ്പോ മാവോയിസം ഉണ്ടോ?
\"
ഭരണകൂടം ശരിയല്ല. നിങ്ങള് ഇന്ത്യന് ഭരണകൂടത്തിന്റെ അകത്ത് വന്ന് ഇന്ത്യന് ഭരണകൂടത്തെ നല്ല വണ്ണം മനസ്സിലാക്കി അതിന്റെ മൂല്യങ്ങള് മനസ്സിലാക്കി ചെയ്താല് മാത്രം മതി. അതില് എന്താ പറയുന്നത് - ഇന്ത്യക്കാരായ നാം സഗൗരവകരമായ തീരുമാനങ്ങള് എന്തെന്നാല് നമ്മുടെ ഇന്ത്യ എന്ന രാജ്യത്തെ ജനാധിപത്യ മതേതര റിപ്പബ്ലിക് ആയി നമ്മള് പ്രഖ്യാപിക്കുന്നു, അതോടൊപ്പം എല്ലാവര്ക്കും നീതിയും ഇക്കണോമിക് അതായത് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ നീതിയും ആദ്യം പറയുന്നത് നീതിയാണ് ജസ്റ്റിസ്, ജസ്റ്റിസ് ആണ് വാസ്തവത്തില് എല്ലാ മതങ്ങളുടെയും കാതലായ ഭാഗമായിട്ട് ജസ്റ്റിസ് ആണ് വരുന്നത്. പ്രത്യേകിച്ച് വിശുദ്ധ ഖുറാനിലാണ് കൂടുതല് സ്ട്രെസ്സ ചെയ്തു പറയുന്നത്. അത് വലിപ്പച്ചെറുപ്പമില്ലാതെ. ജസ്റ്റിസ് നീതിയുടെ ബേസിക് ആയിട്ടുള്ള സമാനതയും വളരെ പ്രാധാന്യം കൊടുത്ത് കൊണ്ട് എഴുതിയിട്ടുള്ള വിശുദ്ധ പുസ്തകമാണ് ഖുറാന്. ആ പരീക്ഷകള് എഴുതാനുള്ള പഠനകാലം മുഴുവന് അദ്ദേഹം വളരെ ക്ലോസ് ജഡ്ജസ് തന്നു. അപ്പോഴും എന്റെ മനസ്സ് മുഴുവനും ഈ
\"മൂപ്പിലാന് ഈ വൃദ്ധന്
\" എന്നെകൊണ്ട് ആവശ്യമില്ലാത്ത ചെയ്യിക്കുകയാണ്. പക്ഷേ എന്റെ അച്ഛനെയും അമ്മയെക്കാളും അടുപ്പമുള്ള ആളാണ്. അദ്ദേഹം പറയുന്നത് കേള്ക്കാതെയിരിക്കാന് പറ്റില്ല. എന്റെ വികാരത്തിന്റെ ഉടമയായ മനസ്സ് പറയുന്നത് - ഇദ്ദേഹത്തെ നിങ്ങള്ക്ക് എതിരെയാക്കാന് പറ്റില്ല. ഇദ്ദേഹം പറയുന്നത് കേള്ക്കണം. എന്നാല് എന്റെ ബൗദ്ധിക മനസ്സ് പറയുന്നത് നീ ഇങ്ങനെയല്ല നീ വളരെ മാര്സിസ്റ്റ് ആയിട്ട് വരേണ്ട ആളാണ്, നീ ലോകം തന്നെ കീഴടക്കാനുള്ള മാര്സിസ്റ്റ് ആയിട്ടാണ് വളര്ന്നു വരേണ്ടത്. അത് കോണ്സ്റ്റന്റ് ആയിട്ടുള്ള സമ്പര്ക്കം കൊണ്ട് ബ്രയിന് വാഷ് ഇഫക്ട് വരുകയും വളരെ സന്തോഷമായിട്ട് ഐ.പി.എസ് ട്രെയിനിംഗ് കഴിഞ്ഞ് വരുകയും ചെയ്തു.

1995-ല് എനിക്ക് 2-ാമത്തെ മെഡല് കിട്ടി. നല്ലവണ്ണം വര്ക്ക് ചെയ്യുന്നവര്ക്ക് ആദ്യം ഒരു മെഡല് കിട്ടും. 12-ാം വര്ഷത്തില് പ്രസിഡന്റ് മെരിറ്റോറിയല് സര്വീസിന് കിട്ടി. എല്ലാം പ്രസിഡന്റ് എന്റെ പേരിലാണല്ലോ മെഡല്. അതു കഴിഞ്ഞ് 15നും 20 വര്ഷത്തിന് ഇടയ്ക്ക് മെഡല് കിട്ടും. പ്രസിഡന്റ് ഫോര് ഡിസ്റ്റിന്ഗുഷ് മെഡല്. ഡിസ്റ്റിന്ഗുഷ് മെഡല് കിട്ടിയ ആളിന് 50% ട്രെയിന് കണ്സര്വേഷന് കിട്ടും. വളരെ പ്രാധാന്യമുള്ളതാണ്. അഡീഷണല് ബെനിഫിറ്റ്സ് ഒക്കെ കിട്ടും. യാത്രയിലും അങ്ങനെയൊക്കെ കിട്ടും. അത് കിട്ടിയപ്പോള് ഞാന് അത് അദ്ദേഹത്തിനു കാണിക്കാന് കൊണ്ടുപോയി. എന്റെ മകളും ഉണ്ടായിരുന്നു മകള് അപ്പോള് B.A first year Women\'s College പഠിക്കുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു മകള്ക്കും തോന്നി ഈ പ്രൊഫസര് കരയുന്നത് എന്തിന്. സന്തോഷത്തില് എന്റെ കണ്ണും നിറഞ്ഞുപോയി, എന്നെ ഈ നിലയില് എത്തിയതില് വളരെ ആഹ്ലാദം കാണുന്ന ഒരു സമീപനം ആയിരുന്നു. വളരെ സന്തോഷമായി. എന്നാല് സര്വീസില് മുഴുവന് തന്നെ അപ്പൂപ്പന്റെ മൂല്യബോധം മനസ്സില് ഉണ്ട്- മൂല്യബോധത്തിനെ എങ്ങനെ നടപ്പില് ആക്കണം ഏത് രീതിയിലാണ് മൂല്യബോധത്തിനെ വളരെ ബുദ്ധി പൂര്വ്വമായിട്ട്വ, ളരെ കൗശലപരമായിട്ട് ഈ ഭരണത്തിന് അകത്തുള്ള നൂലാമാലകളെ ജയിക്കാന് കഴിയും എന്നതിനുള്ള ആ നീതിശാസ്ത്രം പറഞ്ഞു തന്നത് ഇദ്ദേഹമാണ്. സത്യം പറയണം സത്യം പറഞ്ഞിട്ട് ഈ പ്രതിബന്ധങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് സത്യം പറയണമെന്നുള്ള വിശ്വാസം കൊണ്ടു മാത്രം പോരല്ലോ അതിന് അതിന്റേതായ തന്ത്രപരമായ നീക്കങ്ങള് വേണം തന്ത്രപരമായ നീക്കങ്ങള് ആണ് ഇദ്ദേഹം പറഞ്ഞ് തന്നത്. മാനേജ്മൈന്റ് പുസ്തകങ്ങള് എനിക്ക് തന്നിട്ടുണ്ട്. മാനേജ്മെന്റ് പുസ്തകങ്ങള് വഴി പഠിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെ ടെക്നിക് പലപ്പോഴും ദുർവിനയോഗവും അധര്മ്മ പ്രവത്തികളും ചെയ്യാന് പ്രേരിപ്പിക്കുന്ന എന്റെ മേല് ഉദ്യോഗസ്ഥരെ നേരിടാന് വളരെ ഉപകാരമായിട്ടുണ്ട് അവരുടെ സമീപം - സുപ്പീരിയര് സമീപനം എടുത്താന് മതിയല്ലോ.

7 ജില്ലകളുടെ എസ്.പി ആയിരുന്ന ഞാന്, ഒരു വര്ഷം തികച്ച് ഒരു ജില്ലയിലും ഇരുന്നിട്ടില്ല. 6, 7 മാസം കഴിയുമ്പോള് എനിക്ക് അവിടുന്ന് മാറ്റം കിട്ടും. അവിടുത്തെ പ്രബല രാഷ്ട്രീയ ശക്തിയുമായിട്ട്, ധനപരമായ ശക്തിയുമായിട്ട്, എന്തെങ്കിലും പ്രെശ്നമുണ്ടാകും അവര് പറയുന്ന തെറ്റായ കാര്യങ്ങള് നടപ്പിലാക്കില്ല. അവര് ചീഫ് മിനിസ്റ്ററിനെ സ്വാധീനിച്ച് സ്ഥലം മാറ്റിക്കളയും. അതിന്റെ അവസാനത്തെ ഒരു സംഘര്ഷമായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിസാറുമായിട്ടുള്ള ഒരു ഏറ്റുമുട്ടല് ഉണ്ണ്ടായത്. അതിന്റെ പരിണിതഫലം ഇപ്പോഴും കുറേശ്ശെ ഞാന് അനുഭവിക്കുന്നുണ്ടണ്്. എന്റെ പെന്ഷന് നിര്ത്തിവെയ്ക്കാനുള്ള കേസ് - സുപ്രീം കോടതിയില് ഇപ്പോഴും കേസ് നടക്കുകയാണ്. കൂടുതലായിട്ട് ആക്ഷനെടുക്കരുത്. സ്റ്റേ തന്നിട്ടുണ്ട്. അതിന്റെ കേസ് ഇതുവരെ തീരുമാനം ആയിട്ടില്ല.

2002 ഏപ്രില 9 മുതല് സെപ്റ്റംബര് 18, 2002 വരെ ചെറിയ കാലത്തേക്ക് ഗുജറാത്തിന്റെ സ്റ്റേറ്റ് രഹസ്യവിഭാഗത്തിന്റെ തലവനായിരുന്നു. അഡീഷണല് ഇന്റിലജന്സ് ഡി.ജി.പി. എന്നായിരുന്നു. അവരുടെ ഡ്യൂട്ടി - രാജ്യത്ത് നടക്കുന്ന തെറ്റായ പ്രവണത ആര് എന്ത് തെറ്റ് ചെയ്താലും രഹസ്യമായിട്ട് ഗവണ്മെന്റിന്റെ ശ്രദ്ധയില്പ്പെടുത്തണം. എന്താണ് തെറ്റായ പ്രവൃത്തി? ഭരണഘടനയുടെ മൂല്യങ്ങള്ക്ക് എതിരായിട്ട് ഭരണഘടന സിദ്ധാന്തങ്ങള്ക്ക് എതിരായിട്ട് - ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്ക്ക് എതിരായി - ആര് കാണിച്ചാലും, ചീഫ് മിനിസ്റ്റര് കാണിച്ചാലും റിപ്പോര്ട്ട് ചെയ്യണം. ചീഫ് മിനിസ്റ്റര് ഹെല്മെറ്റ് വയ്ക്കാതെ ടൂ വീലര് കേശവദാസപുരം വഴി പോയാല് താഴ്ന്ന ലെവലില് ജോലി നോക്കുന്ന കോണ്സ്റ്റബിളിന് ചെല്ലാന് കൊടുക്കേണ്ണ്ടി വരും. ഹെല്മറ്റ് ഇല്ലാതെ പോവാന് ആര്ക്കും പെര്മിഷന് കൊടുത്തിട്ടില്ല. പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്കുപോലും കൊടുത്തിട്ടില്ല. അതാണ് അതിന്റെ നിയമം. നിയമവാഴ്ച എന്നു പറയുന്നത്
\"ഇക്കണോമിക്കലി ലോ പാര്ട്ട് ഓഫ് ദി കോണ്സ്റ്റിറ്റ്യൂഷന്
\" എന്നു പറയുന്നത്. ആ പോസ്റ്റ് ചെയ്തതിനുശേഷം ഞാന് സംഘപരിവാർ ആര്.എസ്.എസ്.ന്റെ ഗണങ്ങളും പല സ്ഥലത്തുള്ള പാവപ്പെട്ട മുസ്ലീം ജനകൂട്ടത്തെ കൊന്നൊടുക്കാന് ശ്രമിച്ചിട്ടുണ്ട് എന്നും അക്കമിട്ട് വിവരങ്ങള് അവര്ക്ക് കൊടുക്കും വളരെ വലിയ പ്രശ്നം ഉണ്ടായി. തെളിവുകള് ഉണ്ട്. തെളിവുകള് വച്ച് എന്റെ ഡ്യൂട്ടി ഞാന് ചെയ്യും. എന്റെ അച്ഛന് വന്ന് ഇതിനു എതിരായി ഉപരോധം ചെയ്തിട്ടുണ്ണ്ട്. എന്റെ ജോലി അത് ഞാന് ചെയ്യും. ലോപ്പസ് സാറിന്റെ ഭരണഘടനയെപ്പറ്റിയുള്ള ബേസിക്കും അതിനെപ്പറ്റിയുള്ള ഉപദേശങ്ങളും വ്യാഖ്യാനങ്ങളുമാണ് എന്റെ മനസ്സില് ഉണ്ടായിരുന്നത്. സ്വാര്ത്ഥലാഭത്തിനു വേണ്ടി ഭരണഘടന അംഗീകരിച്ച കാര്യമല്ല സ്വജനപക്ഷപാതം അംഗീകരിച്ച കാര്യമല്ല ഒരു ജാതിയെതന്നെ മുന്നോട്ട് നിര്ത്താന് ശ്രമിക്കുന്നു കുറെ ആളുകള്ക്ക് സഹായം ചെയ്യുന്ന ന്യായമായിട്ട് അവകാശങ്ങള് എത്തിച്ചു കൊടുക്കേണ്വര്ക്ക് എത്തിച്ചു കൊടുക്കുന്നു. ആദിവാസികള് ആദിവാസികള്ക്ക് . . . . ഇതുവരെ ചെലവാക്കിയ പൈസ ഓരോരുത്തരും വിഭജിച്ച് ബാങ്കിലിടും. ഇട്ട് കൊടുത്താല് ഒരു പക്ഷെ അവരുടെ മാസ വരുമാനം ചീഫ് മിനിസ്റ്ററിനേക്കാള് ശമ്പളം കൂടുതല് വരും എന്നാണ് പറയുന്നത് പുതിയ ഗവണ്മെന്റ് പരിഷ്കാരം, ബാങ്കിലിട്ടാല് സ്ട്രെറ്റ് പോകും. അതിനെ എതിര്ത്ത് സത്യസന്ധമായി റിപ്പോര്ട്ട് കൊടുക്കാന് പ്രധാന കാരണത്തിന് ഈ ഗുരുനാഥന്റെ സ്വാധീനം ഉണ്ട്. അത് മാത്രമല്ല ആ റിപ്പോര്ട്ടില് നിന്ന് തന്നെ ആ ലിസ്റ്റ് എടുത്താണ് എന്റെ അവസാന പുസ്തകം എഴുതിയത്. ഗുജറാത്ത് - 630 പേജ് വരുന്ന 9 സത്യവാങ്മൂലത്തില് കള്ളം പറഞ്ഞാല് അത് കള്ളസാക്ഷി പറയരുത്. 92 പീനല് കോഡ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യാം. സാധാരണ ഗതിയില് സ്റ്റേറ്റ്മെന്റ് പറയാം സത്യവാങ്മൂലം കൊടുക്കുവാന് പാടില്ല. ഞാന് പറയുന്നത് എന്താണെന്ന് ചെയ്യാന് എനിക്ക് ഇപ്പോള് ഒരു കാറ് ഉണ്ട്. കാലിക്കട്ടില് ഈയിടക്ക് സ്റ്റഡി വന്നു സാന്ദര്ഫ്യമായി പറയാന് പാടില്ല. കാലിക്കട്ട് ഡിസ്ട്രിക്ടിലെ 4 ലക്ഷം ആളുകള് കള്ളസത്യവാങ്മൂലം വ്യാജസത്യവാങ്മൂലം കൊടുത്തു. അവളുടെ കൈയ്യില് 4 വീലറുണ്ട്ണ്്. ഇവര്ക്ക് എല്ലാവര്ക്കും 2, 4 വീലുകള് ഉണ്്. 4 വീലില്ലാത്തവര്ക്ക് ബിലോ പോവര്ട്ടി റേഷന് കാര്ഡ് കൊടുത്തു അമേരിക്കയില് കള്ളകാര് ഉണ്ട്. നേഷന് 10% കള്ളന്മാരായിരിക്കും. 90% കള്ളന്മാരും 10% സ്യൂനപക്ഷവും മാത്രമുള്ളു. 4 വീലേഴ്സ് ഉണ്ട് എന്ന് ഗവണമെന്റില് തന്നെ റിക്കാര്ഡ് ഉണ്ടണ്്. കംപാന്ഷ്യന് ചെയ്തു നോക്കിയതിനാല് ആണ് അറിഞ്ഞത്. 4 ലക്ഷം ആളുകള് കാറും മറ്റും ആധുനിക ഉപകരണങ്ങളും 4 വീല് ഉള്ളവരും ഇല്ലെന്നു പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള സത്യസന്ധമായ നിലപാട് എടുത്തിട്ട് നമുക്ക് സുഖ സൗകര്യങ്ങള് കുറയുമായിരിക്കും. തെറ്റായ പൊസിഷനില് കഷ്ടത അനുഭവിക്കാതിരിക്കാം ഫിസിക്കല് ഭൗതികമായ സുഖങ്ങളില് മോശമായ പോസ്റ്റിങ്ങിലായിരിക്കും. ഓഫിസു പോലും കാണില്ല. . . . . . ഇതെല്ലാം സഹിക്കേണ്ണ്ടിവരും ശമ്പളം ആര്ക്കും നിര്ബന്ധിക്കാന് ആര്ക്കും നിര്ത്തിവെയ്ക്കാന് പറ്റില്ല. ഇതുവരെ വിജയിക്കാനുള്ള കാരണം എന്റെ ആര്ജിത സംസ്കാരവും വീട്ടിലെ സംസര്ഗവും ഈ എന്റെ അപ്പൂപ്പനും അച്ഛനും, അമ്മയും അവരുടെ ഉപദേശങ്ങളും അന്തിമമായി ആധുനിക രീതിയില് പറഞ്ഞാല് ആധുനിക ലോകത്ത് എന്തെല്ലാം മൂല്യങ്ങള് ആധുനികമായ രീതിയില് നിലനിര്ത്തണമെന്ന് എന്നെ പഠിപ്പിച്ചു മനസ്സിലാക്കി പൂര്ണ്ണമായിട്ട് ശക്തിയായി ശാക്തീകരണം നടത്തിയത് ഒരു ആദര്ശക ശാക്തീകരണം എന്നു പറയാന് ഇതൊക്കെ എനിക്ക് നല്കിയത് ഡോ. ലോറന് ലോപ്പസ് സാര് ആണ്. ഈ ശാക്തീകരണം ഉണ്ണ്ടാക്കിതന്നത്. എനിക്ക് എന്റെ രാജ്യത്തെ ഗുരുനാഥന് ആരെന്ന് പറയേണ്ടിവന്നാല് ഈ ഗുരുനാഥന്റെ പേര് പറയേണ്ടിവരും.

Share :