Archives / july 2021

കുറിഞ്ഞിലക്കോട് ബാലചന്ദ്രൻ
: കവിതക്കും നല്ല കാലം

 കവിതയുടെ ആഴമളക്കാനുള്ള ഉപരണങ്ങളൊളെന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല പക്ഷെ . മനസും പ്രജ്‌ഞയും ആ ആഴമളക്കാൻ സജ്ജമായിട്ടുള്ള നിരവധി മനീഷികൾ സ്വകാലത്തിലും സകാലത്തിലുമുണ്ട്. കവിതകളെ നിരീക്ഷിക്കപ്പെട്ട ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

    കവിതയെ സംബന്ധിച്ചിടത്തോളം കടന്നുപോയ ആഴ്ച വളരെ ശുഭ പ്രതീക്ഷ നൽകുന്നു. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട കവിതകളിൽ ഏറെയും ഒന്നിനൊന്ന് മെച്ചപ്പെട്ടതാകുന്നു എന്നതു തന്നെയാണ് എടുത്തു പറയേണ്ടത്.

    സമകാലിക മലയാളം വാരിക ലക്കം 7 ൽ ആഴക്കിണർ എന്ന നല്ല കവിതയുമായി ശാന്തൻ.

അധ്യാനം വിൽക്കാം
ജലം വിൽക്കാനുള്ള തല്ല
അത് വിറ്റാൽ പ്രകൃതി കലമ്പും -

  Zhanabek Zhetiruov

     പ്രത്യക്ഷത്തിൽ ഒരു പ്രസ്താവനയായി തോന്നാവുന്ന വരികളുമായി കവിത അവസാനിക്കുന്നു. പക്ഷെ, അതിനു മുമ്പുള്ള ആഴങ്ങൾ : ആഴത്തിലേക്കുള്ള ആയ ങ്ങൾ .... കസാഖിസ്ഥാനിലെ പ്രശസ്ത സിനിമാ സംവിധായകൻ ജനാബി ക് ജെറ്റി റു വോ ഫിന് സമർപ്പിച്ചിരിക്കുന്നു ഈ നല്ല കവിത.

     ഇതേ ലക്കത്തിൽ രാഹുൽ മണപ്പാട്ട് സിനിമാകൊട്ടക എന്ന കവിതയുമായി വരുന്നു.

വിഭ്രാന്തിയുടെ അന്തർദ്ധാര വളരെ നന്നായി സ്ഫുരിപ്പിച്ച് ഭ്രമകല്പനകളെ ഉള്ളാ ഴങ്ങളിലേക്ക് കുത്തിക്കയറ്റുന്ന തരത്തിൽ നന്നായി കവിത പറയുന്നു. പക്ഷെ . ഈ കവിതയുട തലക്കെട്ടും സബ് ഹെഡ്ഡുകളും എങ്ങിനെയാണ് ഈ വിഷയത്തേട് പൊരുത്തപ്പെട്ടുന്നത് ? മനസ്സിലാകുന്നില്ല.

മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1165

സുരേഷ് കുമാർ കുഴിമറ്റം ഷ്. രേ.സു. എന്ന കവിതയുമായി .

    തല തിരിഞ്ഞ ലോകാവസ്ഥയുടെ . തല തിരിഞ്ഞ വിരുേേദ്ധോക്തിയായീ ഒരു നല്ല കവിത വായിച്ച അനുഭവം.

    എന്നാൽ കെ.വി. സുമിത്ര അസ്ഥികൾ . പൂക്കുമ്പോൾ എന്ന കവിതയുമായി വിരസത മാത്രം തന്ന്നു

ഭാഷാപോഷിണി ജൂലൈ ലക്കം

രാജൻ കൈലാസ്

അതിരുകൾ - എന്ന കവിത. ലളിതവും ദീപ്തവുമായ കവിത വിഷയത്തോട് നൂറ് ശതമാനം നീതി പുലർത്തുന്നു. ജീവിത - ജീവനാതിർത്തികളെ ഭംഗിയായി വരച്ചിട്ടുന്ന കവിത ഏറെ തൃപ്തി തന്ന കാവ്യ ദിനങ്ങൾ... സന്തോഷം സംതൃപ്തി ...

പരിസര വീക്ഷണം

     പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് സാഹിത്യത്തിൽ ഏറെ മുന്നിൽ വരുന്നുണ്ട്. കവിതയിലാണ് ഇത് കൂടുതലായും ശ്രദ്ധേയമായി കാണുന്നത്. പ്രകൃതിയുമായി ഏറെ സംവേദകത്വം പുലർത്തുന്ന വരാണ് കവികൾ എന്നൊരു ഗരിമയും എക്കാലവും നിലനിൽക്ന്നു മുണ്ട്. അതിനാൽ തന്നെ പരിസ്ഥിതി വിഷയകമായ ഏതൊരു കവിതയും ഞാൻ വിശേഷ വിധിയായി തന്നെ ശ്രദ്ധിക്കാറുണ്ട്. അത് പരിസ്ഥിതി വിഷയങ്ങളിലുള്ള താൽപര്യം കൊണ്ട് മാത്രമാണ്.

     ഇവിടെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 17 ൽ രാത്രി . തടാകം എന്നൊരു കവിത എഴുതിയിരിക്കുന്നു. എസ്.ജോസഫ് ആണ് കവി. മലയാളത്തിന്റെ പ്രിയപ്പെട്ട കവിയാണ് ജോസഫ് . ഛന്ദോബന്ധവും വൃത്തവും താളവും വേണമെന്ന പക്ഷക്കാരനുമാണ് അദ്ദേഹം. പക്ഷെ, കവിതയെ വെൺമണി കാലത്തേക്ക് കൊണ്ടുപോകുന്നത് നന്നല്ല. വൃത്തത്തിലെഴുതാൻ വേണ്ടി മാത്രം കവിത്വത്തെ കൃത്രിമമായി, പരകായ മായി സന്നി വേശിപ്പിച്ചിരിക്കുന്നു. ഈ കവിതയിൽ. കാനനയാത്രയും കാഴ്ചകളുമാണ് വിഷയം എത്രയോ കവികൾ പറഞ്ഞു പോയ വിഷയം. അത് ജോസഫ് പറയുമ്പോൾ പലതും പ്രതീക്ഷിച്ചു. ഒന്നുമില്ല; വെറും കൃത്രിമത്വം മാത്രം.

     ഇതേ ലക്കത്തിൽ ഉപനിഷത്തും ബാക്ടീരിയയും എന്നൊരു കവിതയുമായി പി.എൻ. ഗോപീകൃഷ്ണനു മുണ്ട്. നല്ല കവിതകൾ ഏറെ എഴുതിയിട്ടുള്ള കവിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതല്ല ഈ പൊട്ടത്തരം. സ്വീകരിച്ച വിഷയത്തെ എ പ്രകാരം മോശമാക്കി കവിത രചിക്കാം എന്ന ഗവേഷണമാണ് ഇവിടെ നടന്നിട്ടുള്ളത്.
: സമകാലിക മലയാളം മാരിക ലക്കം 8
 

  പെണ്ണും പ്ലാവും - വി.എം.ഗിരിജ യുടെ കമിത
നല്ലൊരു സ്ത്രീ പക്ഷ രചന. പതിവ് സ്ത്രീ വിമോചന വായാടിത്തമില്ലാതെ നേരും നേരവും നേരായി വിളമ്പുന്ന കവിത. സ്ത്രീക്ക് പ്ലാവാകാനും പ്ലാവിന് സ്ത്രീയാകാനും മോഹം - കൈമാറാൻ ഒത്തിരി സങ്കടങ്ങളും. പുതുമയൊന്നുമില്ലെ ങ്കി ലും വിഷയം കവിതയായി തന്നെ പറഞ്ഞു.

  ഉണ്ണി.ആർ.  

    ഇതേ ലക്കത്തിൽ പത്ത് 'ചെറു' കഥകളുമായി ഉണ്ണി.ആർ.  മെച്ചപ്പെട്ട ചെറിയ കഥകൾ. അതിൽ ആറാമത്തെയും എട്ടാമത്തെയും കഥകൾ ഭാവുകത്വ പരിണാമത്തിന്റെ ഉജ്വല പരിണതികളാകുന്നു. ഉയിരും ഉടലടയാളവും ഗർഭപാത്രത്തിന്റെ നാസ്തികതയായി പകർന്നു തരുന്നു. ആറാം കഥ. ഗർഭപാത്രം കുഞ്ഞിന് ഒരു ശവപ്പെട്ടിയാണ്. അതിൽ നിന്നും രക്ഷപെടാനുള്ള ശ്രമമാണ് കുഞ്ഞിന്റെ ചലനങ്ങൾ . ഏതാനും വാക്യങ്ങൾ കൊണ്ട് ഒരു ഭാവ സമുദ്രം സൃഷ്ടിച്ചിരിക്കുന്നു. ഈ കഥ.
    
     ചന്തയുടെ ബഹുശബ്ദങ്ങൾക്കിടയിൽ നിശബ്ദമായി കവിത വായിക്കമ്പോൾ മറ്റൊരു ശബ്ദവും ചെവിയിലേക്കെത്തുന്നില്ല എന്നു പറയുന്നു. എട്ടാമത്തെ കഥ. ഭൂമിയിലെ ആദ്യത്തെ ശബ്ദമെന്ന പോലെ ആൻടോബസ്സിന്റെ വിരലുകളുടെ ഉച്ചാരണങ്ങൾ മാത്രം കേൾക്കുന്ന അവസ്ഥ.
    ആലോചനാ പരതയുള്ള അലൗകിക കഥകൾ . ഉള്ളിലേക്കും ഉടലിലേക്കും സ്പർശിക്കുന്ന നല്ല കഥകൾ .

   അജിത് . എം. പച്ച നാടൻ രാം കേ നാം എന്ന മനോഹര കവിതയുമായി മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1166 ൽ . ഒരാവർത്തികൂടി വായിക്കാൻ പ്രേരിപ്പിച്ച കവിത. നിയതാവസ്ഥയെ ഇത്ര നന്നായി പ്രതിഫലിപ്പിക്കന്ന ഒരു കവിത ഈ അടുത്തൊന്നും പ്രത്യക്ഷപ്പെട്ടതായി തോന്നുന്നില്ല. ആ ക്ഷേപം വാങ്മയ പ്രസരമാക്കി പറയാനുള്ളത് കുറി ക്കു കൊള്ളും വിധം ഈ കവിത പറഞ്ഞു വക്കുന്നു.

    തുടർന്നു വായിക്കേണ്ടി വന്ന അജീഷ് ദാസന്റെ വളരെ ആഹ്ളാദത്തോടെ എന്ന കവിത നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. കവിയുടെ ഉദ്ദേശശുദ്ധിയെ മാനിച്ചു കൊണ്ടു തന്നെ പറയട്ടെ, മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിനെ ആക്ഷേപിക്കുമ്പോലെ ആയി ഈ കവിത.

     ബാലകൃഷ്ണൻ മൊകേരി ദേശാഭിമാനി വാരിക ലക്കം 9 ൽ പുര കത്തുമ്പോൾ എന്നൊരു കവിത എഴുതിയിട്ടുണ്ട്. സ്കൂൾ കുട്ടികൾ എത്രയോ നന്നായി കവിത എഴുതാറുണ്ട്. ദേശാഭിമാനി പോലെ നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിൽ ഇത്തരം വാസനാവികൃതികൾ കൊണ്ട് നിറക്കേണ്ടതുണ്ടോ ?

Share :